Visit | കൂത്തുപറമ്പ് സമര രക്തസാക്ഷി പുതുക്കുടി പുഷ്പൻ്റെ കുടുംബത്തെ സന്ദർശിച്ച് മുഖ്യമന്ത്രി
Oct 1, 2024, 00:49 IST
Photo: Arranged
ADVERTISEMENT
● പുഷ്പന്റെ മൃതദേഹം സംസ്കരിച്ച സ്ഥലവും മുഖ്യമന്ത്രി സന്ദർശിച്ചു.
● വൻ ജനക്കൂട്ടം തന്നെ മുഖ്യമന്ത്രിയുടെ വരവ് പ്രതീക്ഷിച്ച് വീടിനു മുന്നിൽ തടിച്ചുകൂടി.
തലശ്ശേരി: (KVARTHA) കൂത്തുപറമ്പ് സമരത്തിലെ രക്തസാക്ഷി ചൊക്ളി മേനപ്രത്തെ പുതുക്കുടി പുഷ്പന്റെ കുടുംബത്തെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. പുഷ്പന്റെ സഹോദരങ്ങളെ ആശ്വസിപ്പിക്കാൻ ചൊക്ളി മേനപ്രത്തെ പുതുക്കുടി വീട്ടിലെത്തിയ മുഖ്യമന്ത്രി, വീടിനു മുന്നിലെ പുഷ്പന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി.
സ്പീക്കർ എ.എൻ. ഷംസീർ, സി.പി.ഐ.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ എന്നിവരും മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്നു. പുഷ്പന്റെ മൃതദേഹം സംസ്കരിച്ച സ്ഥലവും സന്ദർശിച്ച മുഖ്യമന്ത്രി, ഏകദേശം ഒരു മണിക്കൂർ അവിടെ ചെലവഴിച്ചു. മുഖ്യമന്ത്രിയുടെ വരവ് പ്രതീക്ഷിച്ച് വൻ ജനക്കൂട്ടം വീടിനു മുന്നിൽ തടിച്ചുകൂടി.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
