SWISS-TOWER 24/07/2023

കൊവിഡ് 19 നെ കേരളം നേരിട്ട രീതി വികസിത രാജ്യങ്ങളെപ്പോലും അത്ഭുതപ്പെടുത്തി: മുഖ്യമന്ത്രി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 19.04.2020) കൊവിഡ് 19 എന്ന മഹാമാരിയെ കേരളം നേരിടാന്‍ നടത്തിയ ശ്രമങ്ങളും ഇന്നത്തെ സ്ഥിതിയിലെ നേട്ടങ്ങളും പല വികസിത രാജ്യങ്ങളെപ്പോലും അത്ഭുതപ്പെടുത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രതിവാര പരിപാടിയായ നാം മുന്നോട്ടില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് കേരള മോഡലിന്റെ പ്രത്യേകതയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകത്തിന്റെ ശ്രദ്ധ കേരളത്തിലേക്ക് വന്നത് സ്വാഗതാര്‍ഹമായ കാര്യമാണ്. വിവിധ ലോക ഏജന്‍സികള്‍, വികസിത രാജ്യങ്ങള്‍ എന്നിവ കേരളത്തെക്കുറിച്ച് മനസിലാക്കി എന്നതുകൊണ്ടുതന്നെ ഇത്തരമൊരു നാടിനെ സഹായിക്കണമെന്ന് ചിന്തിക്കാനിടയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19നെ ഫലപ്രദമായി നേരിട്ടതില്‍ സര്‍ക്കാരിന് സത്പേര് കിട്ടാന്‍ പാടില്ലെന്ന് കരുതുന്നവരാണ് ഏതെല്ലാം തരത്തില്‍ അപകീര്‍ത്തിപ്പെടുത്താന്‍ പറ്റുമെന്ന് ചിന്തിക്കുന്നത്.

കൊവിഡ് 19 നെ കേരളം നേരിട്ട രീതി വികസിത രാജ്യങ്ങളെപ്പോലും അത്ഭുതപ്പെടുത്തി: മുഖ്യമന്ത്രി

ഇത് ഓരോ ഘട്ടത്തിലും നടന്നിട്ടുണ്ട്. ഇപ്പോഴും മെല്ലെ തുടങ്ങി വരികയാണ്. ഇപ്പോള്‍ വിവാദങ്ങളുടെ പിറകെ പോകേണ്ട സമയമല്ല. അത് ജനങ്ങള്‍ കാണുകയും വിലയിരുത്തുകയും ചെയ്യും. അതിനെ അവഗണിച്ച് തള്ളാനാണ് ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജോണ്‍ ബ്രിട്ടാസായിരുന്നു പരിപാടിയുടെ അവതാരകന്‍. ഞായറാഴ്ച രാത്രി 7.30നാണ് സംപ്രേക്ഷണം.

Keywords:  Chief minister on sprinkler controversy, Thiruvananthapuram, News, Chief Minister, Pinarayi vijayan, Controversy, Criticism, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia