Greetings | ജനങ്ങള്‍ക്ക് ക്രിസ്മസ് - പുതുവത്സര ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

 


തിരുവനന്തപുരം: (www.kvartha.com) ജനങ്ങള്‍ക്ക് ക്രിസ്മസ് - പുതുവത്സര ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിസ്വാര്‍ഥമായ സ്‌നേഹത്തിന്റേയും അതിരുകളില്ലാത്ത സാഹോദര്യത്തിന്റേയും സന്ദേശവുമായി ക്രിസ്തുമസും പുതുവത്സരവും എത്തുകയാണ്. ആ സന്ദേശങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തിയും ഏവരേയും ചേര്‍ത്തു നിര്‍ത്തിയും ഈ ആഘോഷങ്ങളെ നമുക്കു വരവേല്‍ക്കാം.

Greetings | ജനങ്ങള്‍ക്ക് ക്രിസ്മസ് - പുതുവത്സര ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

കൂടുതല്‍ പ്രകാശപൂര്‍ണമായ നാളെയെ കുറിച്ചുള്ള സ്വപ്നങ്ങള്‍ പങ്കുവയ്ക്കാം. നാടിന്റെ ഐക്യവും സമാധാനവും പുരോഗതിയും തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തികളെ കൂടുതല്‍ കരുത്തോടെ പ്രതിരോധിക്കാം. സമത്വവും സൗഹാര്‍ദവും പുലരുന്ന പുതുലോകമാകട്ടെ നമ്മുടെ ലക്ഷ്യം. ഏവര്‍ക്കും ഹൃദയപൂര്‍വം ക്രിസ്തുമസ് -പുതുവത്സര ആശംസകള്‍ നേരുന്നു.

Keywords: Chief Minister extends Christmas New Year Greetings, Thiruvananthapuram, News, Celebration, New Year, Christmas, Chief Minister, Pinarayi-Vijayan, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia