Brahmapuram Fire | ബ്രഹ്മപുരത്ത് തീയണക്കാന്‍ പ്രവര്‍ത്തിച്ചവര്‍ക്ക് മുഖ്യമന്ത്രിയുടെ അഭിന്ദനം; 'തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് വിദഗ്‌ധോപദേശം തേടും'

 


തിരുവനന്തപുരം: (www.kvartha.com) ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ ഉണ്ടായ തീ അണയ്ക്കുന്നതിനായി ശരിയായ മാര്‍ഗം ഉപയോഗിച്ചുള്ള അഗ്‌നിശമന പ്രവര്‍ത്തനം നടത്തിയ കേരള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസ് വകുപ്പിനെയും സേനാംഗങ്ങളെയും ഹാര്‍ദമായി അഭിനന്ദിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
         
Brahmapuram Fire | ബ്രഹ്മപുരത്ത് തീയണക്കാന്‍ പ്രവര്‍ത്തിച്ചവര്‍ക്ക് മുഖ്യമന്ത്രിയുടെ അഭിന്ദനം; 'തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് വിദഗ്‌ധോപദേശം തേടും'

ഫയര്‍ഫോഴ്‌സിനോടു ചേര്‍ന്ന് പ്രവര്‍ത്തിച്ച ഹോംഗാര്‍ഡ്‌സ്, സിവില്‍ ഡിഫന്‍സ് വോളന്റീയര്‍മാര്‍ എന്നിവരുടെ ത്യാഗപൂര്‍ണമായ പ്രവര്‍ത്തനം പ്രത്യേകം അഭിനന്ദനം ആര്‍ഹിക്കുന്നു. ഇവരോടൊപ്പം പ്രവര്‍ത്തിച്ച ഇന്‍ഡ്യന്‍ നേവി, എയര്‍ഫോഴ്‌സ്, കൊച്ചിന്‍ പോര്‍ട് ട്രസ്റ്റ്, ബിപിസിഎല്‍, സിയാല്‍, പെട്രോനെറ്റ് എല്‍എന്‍ജി, ജെസിബി പ്രവര്‍ത്തിപ്പിച്ച തൊഴിലാളികള്‍ എന്നിവരുടെ സേവനവും അഭിനന്ദനീയമാണ്.

വിശ്രമരഹിതമായ ഈ പ്രവര്‍ത്തനത്തില്‍ പങ്കാളികളായ എല്ലാവരെയും വിവിധ വകുപ്പുകളെയും അഭിനന്ദിക്കുന്നു. തുടര്‍പ്രവര്‍ത്തനങ്ങള്‍ കൃത്യമായ ഏകോപനത്തോടെ നടത്തുമെന്നും അവശ്യമായ വിദഗ്‌ധോപദേശം തേടുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

Keywords:  Latest-News, Kerala, Thiruvananthapuram, Kochi, Pinarayi-Vijayan, Top-Headlines, Chief Minister, Brahmapuram Fire, Fire, Police, Chief Minister congratulates who worked to put out fire in Brahmapuram.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia