മുഖ്യമന്ത്രിയും ഗവര്‍ണറും വിശ്വാസികള്‍ക്ക് ബക്രീദ് ആശംസ നേര്‍ന്നു
Jul 20, 2021, 19:13 IST
തിരുവനന്തപുരം: (www.kvartha.com 20.07.2021) മുഖ്യമന്ത്രിയും ഗവര്‍ണറും വിശ്വാസികള്‍ക്ക് ബക്രീദ് ആശംസ നേര്‍ന്നു. ത്യാഗത്തിന്റെയും പരിശുദ്ധിയുടേയും മഹത്തായ സന്ദേശമാണ് ബലി പെരുന്നാള്‍ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്രതിസന്ധിയുടെ ഈ നാളുകളില്‍ നമുക്ക് കരുത്തായി മാറുന്നത് മറ്റുള്ളവര്‍ക്കും നാടിനും വേണ്ടി ത്യാഗങ്ങള്‍ സഹിക്കാന്‍ തയ്യാറാകുന്ന സുമനസുകളാണ്.
സാഹോദര്യവും സൗഹാര്‍ദവും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഒത്തൊരുമയോടെ മുന്നോട്ടു പോകാന്‍ നമുക്ക് സാധിക്കണം. അതിനുള്ള പ്രചോദനമാകട്ടെ ബലി പെരുന്നാള്‍ ആഘോഷമെന്ന് മുഖ്യമന്ത്രി ആശംസിച്ചു.
കോവിഡ് മഹാമാരി കൂടുതല്‍ ശക്തമായ ഒരു ഘട്ടമാണിത്. സാമൂഹിക അകലം പാലിച്ച് ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കി ഉത്തരവാദിത്വബോധത്തോടെ പെരുന്നാള്‍ ആഘോഷിക്കണം. എല്ലാവര്‍ക്കും സ്‌നേഹം നിറഞ്ഞ ബലി പെരുന്നാള്‍ ആശംസകള്‍ മുഖ്യമന്ത്രി അറിയിച്ചു.
കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക്ബക്രീദ് ആശംസകള്‍ നേര്‍ന്നു. ത്യാഗത്തെയും സമര്‍പണമനോഭാവത്തെയും വാഴ്ത്തുന്ന ഈദ് സ്‌നേഹവും അനുകമ്പയും പരസ്പര പിന്തുണയും കൊണ്ട് നമ്മെ കൂടുതല്‍ ഒരുമിപ്പിക്കട്ടെ.

ഈ ഒരുമയും സാഹോദര്യവും നിത്യ ജീവിതത്തിലും കോവിഡിനെതിരെയുള്ള നമ്മുടെ പോരാട്ടത്തിലും ഉണ്ടാകുമാറാകട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.
Keywords: Chief Minister and the Governor greeted the faithful, Thiruvananthapuram, News, Festival, Eid, Pinarayi Vijayan, Chief Minister, Governor, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.