രാജ്യത്ത് കൊവിഡ് ഭേദമാകുന്നവരുടെ കാര്യത്തില്‍ കേരളം മുന്നില്‍; മുഖ്യമന്ത്രി പിണറായി വിജയന്‍

 


തിരുവനന്തപുരം: (www.kvartha.com 15.04.2020) രാജ്യത്ത് കൊവിഡ് ഭേദമാകുന്നവരുടെ നിരക്കില്‍ കേരളം മുന്നിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് ഇതുവരെ 218 പേര്‍ക്കാണ് കൊവിഡ് ഭേദമായതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സംസ്ഥാനത്ത് രോഗബാധയുണ്ടായ 387 പേരില്‍ 264 പേര്‍ വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. എട്ട് പേര്‍ വിദേശികളാണ്. സമ്പര്‍ക്കത്തിലൂടെ 114 പേര്‍ക്ക് രോഗം ബാധിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, സംസ്ഥാനത്ത് ബുധനാഴ്ച ഒരാള്‍ക്ക് മാത്രമാണ് കൊവിഡ് സ്ഥിരീകരിച്ചത്. കണ്ണൂര്‍ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

രാജ്യത്ത് കൊവിഡ് ഭേദമാകുന്നവരുടെ കാര്യത്തില്‍ കേരളം മുന്നില്‍; മുഖ്യമന്ത്രി പിണറായി വിജയന്‍

ഏഴ് പേരാണ് സംസ്ഥാനത്ത് ബുധനാഴ്ച കൊവിഡ് രോഗമുക്തി നേടിയത്. കാസര്‍കോട് സ്വദേശികളായ നാല് പേരും കോഴിക്കോട് സ്വദേശികളായ രണ്ടുപേരും കൊല്ലം സ്വദേശിയായ ഒരാളും രോഗമുക്തി നേടി.

167 പേരാണ് നിലവില്‍ സംസ്ഥാനത്ത് ചികിത്സയിലുള്ളത്. സംസ്ഥാനത്ത് ആകെ 97,464 പേരാണ് നിരീക്ഷണത്തിലുള്ളത്. 96,942 പേര്‍ വീടുകളില്‍ 522 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്.

ബുധനാഴ്ച മാത്രം 86 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 16,475 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു. 16,002 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു.

Keywords:  Chief Minister about Covid patient in Kerala,Thiruvananthapuram, News, Press meet, Media, Patient, Hospital, Treatment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia