Kerala HC | ഹൈകോടതി കെട്ടിടം കളമശേരിയിലേക്ക് മാറ്റുമെന്ന വാര്‍ത്ത നിഷേധിച്ച് ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

എറണാകുളം: (www.kvartha.com) ഹൈകോടതി കെട്ടിടം കളമശേരിയിലേക്ക് മാറ്റുമെന്ന വാര്‍ത്ത നിഷേധിച്ച് ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍. ഹൈകോടതി മാറ്റാന്‍ തീരുമാനമില്ലെന്ന് അഭിഭാഷക അസോസിയേഷന് രെജിസ്ട്രാര്‍ നല്‍കിയ കത്തില്‍ വ്യക്തമാക്കി.

Kerala HC | ഹൈകോടതി കെട്ടിടം കളമശേരിയിലേക്ക് മാറ്റുമെന്ന വാര്‍ത്ത നിഷേധിച്ച് ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍

കോടതിയുടെ വികസനത്തിനായി അധിക ഭൂമി അനുവദിക്കാന്‍ സര്‍കാരിനോട് ആവശ്യപ്പെട്ടിരുന്നു, എന്നല്ലാതെ ഹൈകോടതി മുഴുവന്‍ കളമശ്ശേരിയിലേക്ക് മാറ്റാന്‍ തീരുമാനമില്ലെന്നും അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് ഹൈകോടതി കെട്ടിടം കളമശ്ശേരിയിലേക്ക് മാറ്റാനൊരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ പ്രചരിച്ചത്. മംഗള വനത്തിന് സമീപത്തെ ഹൈകോടതി സമുച്ചയത്തിലെ സ്ഥലപരിമിതി സംബന്ധിച്ച് സംസ്ഥാന സര്‍കാരിന് ഹൈകോടതി ഔദ്യോഗികമായി കത്ത് നല്‍കിയിരുന്നു. ഇതാണ് തെറ്റായ വാര്‍ത്തയ്ക്ക് ഇടനല്‍കിയത്.

പരിസ്ഥിതി ലോല മേഖല ആയതിനാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടെന്നും അഭിഭാഷകരുടെ വാഹനങ്ങള്‍ പാര്‍ക് ചെയ്യുന്നതിനുള്‍പെടെ ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യം നിലനില്‍ക്കുന്നുണ്ടെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതെല്ലാം കണക്കിലെടുത്ത് ഹൈകോടതി മാറ്റിപണിയണമെന്ന ആവശ്യം ശക്തമായിരുന്നു.

ഇത് പരിഗണിച്ചാണ് എച് എം ടിയുടെ ഉടമസ്ഥതയിലുള്ള 27 ഏകര്‍ സ്ഥലം സര്‍കാര്‍ കണ്ടെത്തിയത്. ഈ സ്ഥലം കഴിഞ്ഞ ദിവസം ജസ്റ്റിസ് മുഹമ്മദ് മുശ്താഖ്, ചീഫ് സെക്രടറി ഡോ. വിപി ജോയ്, നിയമ സെക്രടറി വി ഹരി നായര്‍, ജില്ലാ കലക്ടര്‍ രേണു രാജ്, ഹൈകോടതി രെജിസ്ട്രാര്‍ ജെനറല്‍ പി കൃഷ്ണകുമാര്‍ എന്നിവരടങ്ങിയ സംഘം നേരിട്ടെത്തി പരിശോധിച്ചിരുന്നു.

മീഡിയേഷന്‍ സെന്റര്‍ ഉള്‍പെടെ രാജ്യാന്തര തലത്തില്‍ ഉള്ള സ്ഥാപനങ്ങളും സംവിധാനങ്ങളും കളമശേരിയില്‍ നിര്‍മിക്കാന്‍ ആണ് ലക്ഷ്യമിടുന്നത്. ഇതുസംബന്ധിച്ച അന്തിമ തീരുമാനം ഹൈകോടതി ഭരണസമിതിയുടേതാകുമെന്ന് സര്‍കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

Keywords: Chief Justice S Manikumar denied news that High Court building will be shifted to Kalamasery, Ernakulam, News, High Court of Kerala, Chief Justice, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia