SWISS-TOWER 24/07/2023

Legal Action | കണ്ണൂര്‍ നഗരത്തിലെ കടയില്‍ നിന്നും പിടിച്ചെടുത്ത ചികന്‍ മറിച്ചുവിറ്റെന്ന സംഭവത്തില്‍ ഉദ്യോഗസ്ഥനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ചികന്‍ വ്യാപാരി ഏകോപന സമിതി

 


കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലുള്ള താണയിലെ സുനിലെന്ന ചികന്‍ വ്യാപാരിയുടെ കടയില്‍ നിന്നും കോഴികളെ എടുത്തുകൊണ്ടുപോവുകയും തുച്ഛമായ വിലയ്ക്ക് സ്വകാര്യ വ്യക്തിക്ക് വില്‍പ്പന നടത്തുകയും ചെയ്തതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ചികന്‍ വ്യാപാരി ഏകോപന സമിതി സംസ്ഥാന ജെനറല്‍ സെക്രടറി കെ വി സലിം പറഞ്ഞു.

Legal Action | കണ്ണൂര്‍ നഗരത്തിലെ കടയില്‍ നിന്നും പിടിച്ചെടുത്ത ചികന്‍ മറിച്ചുവിറ്റെന്ന സംഭവത്തില്‍ ഉദ്യോഗസ്ഥനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ചികന്‍ വ്യാപാരി ഏകോപന സമിതി

ഇതുമായി ബന്ധപ്പെട്ട് കണ്ണൂര്‍ കോര്‍പറേഷന്‍ സെക്രടറി, ജില്ലാ കലക്ടര്‍, റവന്യൂ ഓഫീസര്‍, വ്യവസായ വകുപ്പ് മന്ത്രി എന്നിവര്‍ക്ക് പരാതികള്‍ നല്‍കിയിട്ടുണ്ട്. കടയില്‍ നിന്നും സാധനങ്ങളെടുത്തു കൊണ്ടുപോയതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ ആവശ്യപ്പെട്ടുകൊണ്ട് വിവരാവകാശ നിയമ പ്രകാരം ആവശ്യപ്പെട്ടിട്ടുണ്ട്. കടയില്‍ നിന്നും 96 കോഴികളെ എടുത്തുകൊണ്ടുപോയെന്നാണ് ഒരു ചാനല്‍ റിപോര്‍ട് ചെയ്തത്. എന്നാല്‍ അവിടെ അതിനേക്കാള്‍ അധികം കോഴികള്‍ ഉണ്ടായിരുന്നുവെന്നാണ് കടയുടമ പറയുന്നത്.

കോഴികളെ എടുത്തുകൊണ്ടുപോയ കണ്ണൂര്‍ സിറ്റിയിലുള്ള ഒരു വ്യാപാരി കാസര്‍കോട് നിന്നും വന്ന കോഴി വണ്ടി റിപയറായെന്നും കുറച്ചു കോഴികളെ വില്‍ക്കാന്‍ ഉണ്ടെന്നും പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് 50 ഓളം കോഴികളെ അദ്ദേഹത്തിന് വില്‍പന നടത്തിയതായും കെവി സലീം ആരോപിച്ചു. 

ഇതിനു ശേഷം 4100 രൂപ അദ്ദേഹം ഉദ്യോഗസ്ഥന്റെ ഫോണ്‍ നമ്പറിലേക്ക് ഗൂഗിള്‍ പേയായി അയക്കുകയും ചെയ്തു. ബാക്കി കോഴികളെ ആര്‍ക്കാണ് നല്‍കിയതെന്ന് യാതൊരു വിവരവുമില്ലെന്ന് സലീം വ്യക്തമാക്കി. ഇതിനെതിരെ ശക്തമായ നിയമനടപടി സംഘടന സ്വീകരിക്കുമെന്നും കെവി സലീം മുന്നറിയിപ്പു നല്‍കി.
Aster mims 04/11/2022

Keywords:  Chicken Traders Coordinating Committee will take legal action against official in the case of chicken seized from shop in Kannur city being sold over, Kannur, News, Legal Action, Complaint, Chicken, Cheating, Warning, Selling, Kerala News. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia