Protest | ചെറുപുഴയില്‍ സര്‍കാർ ഭൂമിയിലെ മുളകള്‍ വെട്ടിമാറ്റിയതില്‍ പ്രതിഷേധവുമായി പരിസ്ഥിതി പ്രവര്‍ത്തകര്‍

 


കണ്ണൂര്‍: (www.kvartha.com) ചെറുപുഴ മീൻ മാര്‍കറ്റിനു സമീപം പഞ്ചായതിൻ്റെ അധീനതയിലുള്ള കാര്യങ്കോട് പുഴ പുറമ്പോക്കുഭൂമിയിലെ മരങ്ങളും ഓടയും മുളകളും വെട്ടി നശിപ്പിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ചെറുപുഴ പരിസ്ഥിതി സമിതിയുടെ നേതൃത്വത്തില്‍ പ്രദേശത്ത് മുളത്തൈകള്‍ നട്ടു. പുഴയെയും പുഴയോരത്തെയും നശിപ്പിക്കുന്നത് റിയല്‍ എസ്റ്റേറ്റ് മാഫിയയാണെന്നും ഇതിന് പഞ്ചായത് മൗനാനുവാദം നല്‍കിയാല്‍ ശക്തമായ പ്രത്യക്ഷ സമര പരിപാടികള്‍ സംഘടിപ്പിക്കുമെന്നും പരിസ്ഥിതി സമിതി പ്രസിഡന്റ് മോഹനന്‍ പലേരിയും ഭാരവാഹികളും പറഞ്ഞു.
     
Protest | ചെറുപുഴയില്‍ സര്‍കാർ ഭൂമിയിലെ മുളകള്‍ വെട്ടിമാറ്റിയതില്‍ പ്രതിഷേധവുമായി പരിസ്ഥിതി പ്രവര്‍ത്തകര്‍

ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കാണിച്ച് ചെറുപുഴ പുഴയോര സംരക്ഷണ സമിതി ഡിഎഫ്ഒയ്ക്ക് പരാതി നല്‍കിയിരുന്നു. പുഴയോരത്തെ 10 സെന്റോളം സ്ഥലത്തെ ഓടക്കാടുകളും മരങ്ങളുമാണ് നശിപ്പിച്ചത്. പഞ്ചായത് പോലും അറിയാതെയുള്ള പരിസ്ഥിതി നശീകരണത്തിലൂടെ പുഴയോരത്ത് കരയിടിച്ചില്‍ വ്യാപകമാകാനും താഴെയുള്ള ചെക്ക്ഡാം മണ്ണ് നിറഞ്ഞ് ഉപയോഗശൂന്യമാകാനും ഇത് കാരണമാകുമെന്നും ഭാരവാഹികള്‍ പറഞ്ഞു. മോഹനന്‍ പലേരി, ഓസ്റ്റിന്‍ കുര്യന്‍, സുരേഷ് മോനിപ്പള്ളി, തമ്പാന്‍ പെരിങ്ങേത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

എന്നാല്‍ പുഴ തീരത്തെ മരങ്ങളും മുളങ്കാടുകളും വെട്ടുവാന്‍ പഞ്ചായത് ആര്‍ക്കും അനുവാദം നല്‍കിയിട്ടില്ലെന്നും മാധ്യമങ്ങളിലൂടെയാണ് സംഭവം അറിഞ്ഞെതെന്നും പോലീസില്‍ പരാതി നല്‍കുമെന്നും സ്ഥലം സന്ദര്‍ശിച്ച ചെറുപുഴ പഞ്ചായത് സെക്രടറി ഇ വി രമാദേവി പറഞ്ഞു.

Keywords:  Cherupuzha, Kerala News, Kannur News, Malayalam News, Protest, Cherupuzha: environmental activists are protesting against the cutting of bamboos on government land.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia