SWISS-TOWER 24/07/2023

Cherukunn Annapurna temple festival: Tamed violent elephant Elephant Attack | ചെറുകുന്ന് അന്നപൂര്‍ണ ക്ഷേത്രോത്സവത്തിനിടെ ഇടഞ്ഞ ആനയെ തളച്ചു

 


ADVERTISEMENT

കണ്ണൂര്‍: (KVARTHA) ചെറുകുന്ന് അന്നപൂര്‍ണേശ്വരി ക്ഷേത്ര ഉത്സവത്തിനിടെ ഇടഞ്ഞ ആന ജനങ്ങളില്‍ പരിഭ്രാന്തി പരത്തി. മദപ്പാടുള്ള ആനയെ പാപ്പാന്‍ തളച്ചതോടെയാണ് ആശ്വാസമായത്. വ്യാഴാഴ്ച്ച രാത്രിയാണ് വിഷുവിളക്ക് ഉത്സവത്തിന്റെ ഭാഗമായി എഴുന്നെള്ളിപ്പിനു കൊണ്ടുവന്ന ആനയ്ക്കാണ് മദം പൊട്ടിയത്. ആനപ്പുറത്തുണ്ടായിരുന്ന മൂന്ന് പേര്‍ ചാടി രക്ഷപ്പെട്ടു. ഇതു കണ്ടു നിന്ന ക്ഷേത്രത്തിലുണ്ടായിരുന്ന ഭക്തജനങ്ങള്‍ ചിതറിയോടിയെങ്കിലും ആര്‍ക്കും പരുക്കേറ്റിട്ടില്ല. 
Aster mims 04/11/2022
  
Cherukunn Annapurna temple festival: Tamed violent elephant Elephant Attack | ചെറുകുന്ന് അന്നപൂര്‍ണ ക്ഷേത്രോത്സവത്തിനിടെ ഇടഞ്ഞ ആനയെ തളച്ചു

ആനയ്ക്ക് മദമിളകിയതായി അറിയിച്ച്‌കൊണ്ടു ക്ഷേത്രം ഓഫിസില്‍ നിന്നും മൈക്ക് അനൗണ്‍സ്‌മെന്റ് നടത്തിയതും അപകടമൊഴിയാന്‍ കാരണമായി. സംഭവമറിഞ്ഞ് കണ്ണപുരം പൊലീസ് സ്ഥലത്ത് എത്തിയിരുന്നു.

Keywords:  Kannur, Kannur-News, Kerala, News, News-Malayalam-News, Cherukunn Annapurna temple festival: Tamed violent elephant.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia