മനോജിന്റെ മരണം: ഹര്‍ത്താല്‍ നടത്തി അക്രമം അഴിച്ചുവിട്ട CPM മാപ്പു പറയണം: ചെര്‍ക്കളം
Aug 3, 2012, 20:40 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കാസര്‍കോട്: ഡി.വൈ.എഫ്.ഐ. കീക്കാനം യൂണിറ്റ് പ്രസിഡണ്ട് ആലിങ്കാല്‍ ടി. മനോജിന്റെ മരണം ഹൃദയാഘാതം മൂലമാണെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍നിന്നുള്ള പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തില്‍ സി.പി.എം. മുസ്ലിം ലീഗിനെതിരെ കള്ളപ്രചാരണം നടത്തി ഹര്‍ത്താലാചരിക്കുകയും അതിന്റെ മറവില്‍ അക്രമം അഴിച്ചുവിടുകയും നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്ത സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ചെര്‍ക്കളം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായും ആഭ്യന്തര മന്ത്രി തിരുവഞ്ചൂരുമായും ഫോണില്‍ സംസാരിച്ചു.
നാട്ടില്‍ എന്തു പ്രശ്നം നടന്നാലും അത് മുസ്ലിം ലീഗിന്റെ മേല്‍ ചാര്‍ത്താനാണ് സി.പി.എം. ശ്രമിക്കുന്നത്. മനോജിനെ മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ ചവിട്ടിക്കൊന്നതാണെന്നും ഇത് ലീഗ് നേതൃത്വത്തിന്റെ അറിവോടെയാണെന്നുമുള്ള സി.പി.എമ്മിന്റെ ആരോപണം പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടുകൂടി തെറ്റാണെന്ന് തെളിഞ്ഞിരിക്കുന്നു. മനോജിന്റെ മരണത്തില്‍ മുസ്ലിം ലീഗ് കുറ്റക്കാരല്ലെന്ന് ആദ്യംമുതല്‍തന്നെ പറഞ്ഞിരുന്നു. ഇപ്പോള്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടുകൂടി ഇന്നലെ ഹര്‍ത്താലാചരിച്ച് പൊതുജനങ്ങളെ ബുദ്ധിമുട്ടിച്ച സി.പി.എം. പരിഹാസ്യരായിരിക്കുകയാണ്.
മനോജിന്റെ ആകസ്മിക മരണം മുസ്ലിം ലീഗ് നടത്തിയ കൊലപാതകമാണെന്ന് നുണപ്രചാരണം നടത്തി സി.പി.എമ്മുകാര്‍ ജില്ലയിലുടനീളം അക്രമം അഴിച്ചുവിടുകയും ആരാധനാലയങ്ങളും വീടുകളും കടകളും മുസ്ലിം ലീഗ് ഓഫീസുകളും തകര്‍ക്കുകയും ചെയ്തിരുന്നു. സി.പി.എം. നടത്തിയ എല്ലാ അക്രമങ്ങളെയും കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം. മനോജിന്റെ മൃതദേഹം വഹിച്ച് പ്രകോപനം സൃഷ്ടിക്കുന്ന വിലാപയാത്ര നടത്തി അക്രമം ക്ഷണിച്ചുവരുത്താന്‍ സി.പി.എം. ശ്രമിക്കരുതെന്ന് ചെര്‍ക്കളം പറഞ്ഞു.
കാസര്‍കോട്ട് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകനെ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ ചവിട്ടിക്കൊന്നുവെന്ന നുണപ്രചാരണം നടത്തി ഒരു ദിവസം ഹര്‍ത്താല്‍ നടത്തി ജനങ്ങളെ ബുദ്ധിമുട്ടിച്ച ഇടതു മുന്നണി ജനങ്ങളോട് മാപ്പു പറയണമെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി. ഖമറുദ്ദീന് ആവശ്യപ്പെട്ടു.

Keywords: Kasaragod, Muslim-League, DYFI, Kerala, Cherkkalam Abdulla, Manoj
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.