SWISS-TOWER 24/07/2023

Cheriyan Philip | മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അനന്തരാവകാശിയാകാന്‍ എല്ലാവിധ അര്‍ഹതയുമുള്ളത് മകന്‍ ചാണ്ടി ഉമ്മനാണെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോട്ടയം: (www.kvartha.com) മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അനന്തരാവകാശിയാകാന്‍ എല്ലാവിധ അര്‍ഹതയുമുള്ളത് മകന്‍ ചാണ്ടി ഉമ്മനാണെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്. 

ജനിച്ച നാള്‍ മുതല്‍ രാഷ്ട്രീയവായു ശ്വസിക്കുകയും കോണ്‍ഗ്രസിന്റെ സംസ്‌കാരവും ഉമ്മന്‍ ചാണ്ടിയുടെ പ്രവര്‍ത്തന രീതിയും മനസ്സിലാക്കുകയും ചെയ്ത ചാണ്ടി ഉമ്മന്‍ സ്വന്തം അധ്വാനവും കഴിവും കൊണ്ടാണ് ദേശീയസംസ്ഥാന തലങ്ങളില്‍ യൂത് കോണ്‍ഗ്രസ് നേതാവായതെന്നും ഫിലിപ് പറയുന്നു. തന്റെ ഫേസ്ബുക് പോസ്റ്റിലൂടെയാണ് ചെറിയാന്‍ ഫിലിപ് ഇക്കാര്യം പറഞ്ഞത്.

കെ കരുണാകരന്റെയും ഉമ്മന്‍ ചാണ്ടിയുടെയും ജീവിക്കുന്ന സ്മാരകങ്ങളായ മക്കള്‍ക്ക് കേരള ജനതയുടെയും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും ഹൃദയത്തില്‍ എന്നും സ്ഥാനമുണ്ടായിരിക്കും. ചാണ്ടി ഉമ്മന്‍ അനന്തരാവകാശി എന്ന തലക്കെട്ടില്‍ സമൂഹമാധ്യമത്തില്‍ എഴുതിയ കുറിപ്പിലാണ് ചെറിയാന്‍ ഫിലിപ് തന്റെ അഭിപ്രായം പങ്കുവച്ചത്.

ചെറിയാന്‍ ഫിലിപ്പിന്റെ കുറിപ്പില്‍നിന്ന്:

ചാണ്ടി ഉമ്മന്‍ അനന്തരാവകാശി: ചെറിയാന്‍ ഫിലിപ്

ഉമ്മന്‍ ചാണ്ടിയുടെ അനന്തരാവകാശിയാവാന്‍ എല്ലാവിധ അര്‍ഹതയുമുള്ളത് ചാണ്ടി ഉമ്മനാണ്. ജനിച്ച നാള്‍ മുതല്‍ രാഷ്ട്രീയവായു ശ്വസിക്കുകയും കോണ്‍ഗ്രസിന്റെ സംസ്‌കാരവും ഉമ്മന്‍ ചാണ്ടിയുടെ പ്രവര്‍ത്തന രീതിയും മനസ്സിലാക്കുകയും ചെയ്ത ചാണ്ടി ഉമ്മന്‍ സ്വന്തം അധ്വാനവും കഴിവും കൊണ്ടാണ് ദേശീയ-സംസ്ഥാന തലങ്ങളില്‍ യൂത് കോണ്‍ഗ്രസ് നേതാവായത്. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയില്‍ നഗ്‌നപാദനായി അനേക കിലോമീറ്റര്‍ നടന്നയാളാണ്.

ഞാന്‍ കോണ്‍ഗ്രസിലേക്ക് മടങ്ങി വന്നയുടന്‍ ഉമ്മന്‍ ചാണ്ടിയുടെ വീട്ടിലെത്തിയപ്പോള്‍ ആദ്യം അദ്ദേഹത്തോട് സംസാരിച്ചത് ചാണ്ടിയുടെ രാഷ്ട്രീയ ഭാവിയെക്കുറിച്ചാണ്. ഇക്കാര്യം താന്‍ ആരോടും പറയില്ലെന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ ഉറച്ച നിലപാട്. അവിചാരിതമായി അവിടേക്ക് കടന്നുവന്ന എംഎം ഹസ്സനും കെസി ജോസഫും ചര്‍ചയില്‍ പങ്കാളിയായി. ഒരു വീട്ടില്‍നിന്നും ഒരാള്‍ മതി എന്ന തന്റെ നിലപാട് ഉമ്മന്‍ ചാണ്ടി ആവര്‍ത്തിച്ചു.

ഉമ്മന്‍ ചാണ്ടിയുടെ അറിവു കൂടാതെ കെസി വേണുഗോപാല്‍ മുന്‍കൈ എടുത്താണ് പിന്നീട് ചാണ്ടി ഉമ്മനെ ഇന്‍ഡ്യന്‍ യൂത് കോണ്‍ഗ്രസിന്റെ ഔട് റീച് വിഭാഗം ചെയര്‍പെഴ്‌സന്‍ ആക്കുന്നത്. കോണ്‍ഗ്രസില്‍ ഒരു തലമുറ മാറ്റം സംഭവിച്ചു കൊണ്ടിരിക്കുന്നതിനാല്‍ സമീപ ഭാവിയില്‍ ചാണ്ടി ഉമ്മന് നേതൃത്വനിരയില്‍ വലിയ സ്ഥാനം ലഭിക്കുമെന്ന് തീര്‍ച.

1999-ല്‍ അച്ചു ഉമ്മനെ മാര്‍ ഇവാനിയോസ് കോളജ് യൂനിയന്‍ ചെയര്‍മാനാക്കാനും കെഎസ്യു സംസ്ഥാന ജെനറല്‍ സെക്രടറിയാക്കാനും ഞാനും ശരത്ചന്ദ്ര പ്രസാദും കൂടി മുന്‍കൈ എടുത്തപ്പോള്‍ ഉമ്മന്‍ ചാണ്ടി എതിര്‍ക്കുകയാണുണ്ടായത്. വിവാഹശേഷം അച്ചു സജീവ രാഷ്ട്രീയത്തില്‍നിന്നും പിന്മാറി.

മൂത്ത മകള്‍ മറിയ ഉമ്മന്‍ കുട്ടിക്കാലം മുതല്‍ നല്ല രാഷ്ട്രീയ ബോധമുള്ളയാളാണ്. മറിയയും അച്ചുവും മലയാളത്തിലും ഇംഗ്ലീഷിലും നല്ല പ്രാസംഗികരായിരുന്നു. ജനിച്ചനാള്‍ മുതല്‍ മൂന്നു മക്കളോടും അടുപ്പമുണ്ടായിരുന്ന ഞാന്‍ എന്നും അവരെ പ്രോത്സാഹിപ്പിച്ചിരുന്നു. വനിതകള്‍ക്ക് രാഷ്ട്രീയത്തില്‍ സാധ്യതയേറി വരുന്ന ഇക്കാലത്ത് മറിയയും അച്ചുവും രാഷ്ട്രീയത്തില്‍ വന്നാല്‍ അവരേയും വരവേല്‍ക്കാന്‍ കോണ്‍ഗ്രസ് പാര്‍ടിയും പ്രവര്‍ത്തകരും തയാറാകും.

1976-ല്‍ മാര്‍ ഇവാനിയോസ് കോളജില്‍ യൂനിയന്‍ തിരഞ്ഞെടുപ്പില്‍ കെ മുരളീധരനെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചപ്പോള്‍ അന്നത്തെ കെ എസ് യു സംസ്ഥാന ജെനറല്‍ സെക്രടറിയായിരുന്ന എന്നെ വിളിച്ചു വരുത്തി കെ കരുണാകരനും കല്യാണിക്കുട്ടിയമ്മയും വിലക്കുകയാണ് ചെയ്തത്. രാഷ്ട്രീയ തല്‍പരനായിരുന്ന മുരളി അതില്‍ നിരാശനായിരുന്നു.

Aster mims 04/11/2022
Cheriyan Philip | മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അനന്തരാവകാശിയാകാന്‍ എല്ലാവിധ അര്‍ഹതയുമുള്ളത് മകന്‍ ചാണ്ടി ഉമ്മനാണെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്

വര്‍ഷങ്ങള്‍ക്കു ശേഷം മുരളീധരനെ ലോക്‌സഭാ സ്ഥാനാര്‍ഥിയാക്കിയതും കെപിസിസി പ്രസിഡന്റാക്കിയതും എകെ ആന്റണിയാണ്. 1998ല്‍ പത്മജയെ രാഷ്ട്രീയത്തില്‍ കൊണ്ടുവരണമെന്ന് കെ കരുണാകരനോട് ആവശ്യപ്പെട്ടത് ഞാനാണ്. 


Cheriyan Philip | മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അനന്തരാവകാശിയാകാന്‍ എല്ലാവിധ അര്‍ഹതയുമുള്ളത് മകന്‍ ചാണ്ടി ഉമ്മനാണെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്


എന്റെ നിര്‍ദേശം മാനിച്ചാണ് എകെ ആന്റണി പത്മജയെ കെടിഡിസി ചെയര്‍മാനാക്കിയത്. കെ കരുണാകരന്റെയും ഉമ്മന്‍ ചാണ്ടിയുടെയും ജീവിക്കുന്ന സ്മാരകങ്ങളായ മക്കള്‍ക്ക് കേരള ജനതയുടെയും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഹൃദയത്തില്‍ എന്നും സ്ഥാനമുണ്ടായിരിക്കും.


Keywords:  Cheriyan Philip Face Book Post About Chandy Oommen, Kottayam, News, Politics, Congress, FB Post, Cheriyan Philip, Oommen Chandy, K Karunakaran, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia