Cherian Philip | 'സിപിഎമില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ എംഎ ബേബിയുടെ നേതൃത്വത്തില്‍ തിരുത്തല്‍ വാദികളുടെ പുതിയ ഗ്രൂപ്'; കൂടെയുള്ളവരുടെ പേരുകള്‍ എണ്ണിപ്പറഞ്ഞ് കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ്


ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കേന്ദ്ര കമറ്റി അംഗങ്ങളായ ഇപി ജയരാജന്‍, പികെ ശ്രീമതി എന്നിവരുടെ നിലപാട് വ്യക്തമല്ല
ഒക്ടോബറില്‍ പാര്‍ടി സമ്മേളനങ്ങള്‍ തുടങ്ങുന്നതോടെ എല്ലാ തലങ്ങളിലും പൊട്ടിത്തെറിയുണ്ടാകുമെന്നും മുന്നറിയിപ്പ്
തിരുവനന്തപുരം: (KVARTHA) സിപിഎമില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയുടെ നേതൃത്വത്തില്‍ തിരുത്തല്‍ വാദികളുടെ പുതിയ ഗ്രൂപ് ഉടലെടുത്തിരിക്കുകയാണെന്ന ആരോപണവുമായി ചെറിയാന്‍ ഫിലിപ്പ് രംഗത്ത്.
സിപിഎം ജെനറല്‍ സെക്രടറി സീതാറാം യെചൂരി, പ്രകാശ് കാരാട്ട് എന്നിവരുടെ പിന്തുണയോടെയാണ് പുതിയ നീക്കമെന്നും പറഞ്ഞ ചെറിയാന്‍ ഫിലിപ്പ് പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍, കേന്ദ്ര കമറ്റി അംഗങ്ങളായ തോമസ് ഐസക്, എളമരം കരീം, കെകെ ശൈലജ, കെ രാധാകൃഷ്ണന്‍ എന്നിവര്‍ പുതിയ ചേരിയിലുണ്ടെന്നും ചൂണ്ടിക്കാട്ടി. എന്നാല്‍ കേന്ദ്ര കമറ്റി അംഗങ്ങളായ ഇപി ജയരാജന്‍, പികെ ശ്രീമതി എന്നിവരുടെ നിലപാട് വ്യക്തമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കോഴിക്കോട് മന്ത്രി മുഹമ്മദ് റിയാസിനും പത്തനംതിട്ടയില്‍ മന്ത്രി വീണ ജോര്‍ജിനും എതിരെ ജില്ലാ സെക്രടറിമാരുടെ നേതൃത്വത്തിലാണ് പടയൊരുക്കം നടത്തുന്നതെന്നും ചെറിയാന്‍ ഫിലിപ്പ് ആരോപിച്ചു. കണ്ണൂരില്‍ പി ജയരാജന്റെയും ആലപ്പുഴയില്‍ ജി സുധാകരന്റെയും തിരുവനന്തപുരത്ത് കടകംപള്ളി സുരേന്ദ്രന്റെയും നേതൃത്വത്തിലുള്ള ഗ്രൂപുകള്‍ ശക്തമാണ്. എല്ലാ ജില്ലകളിലേക്കും ഗ്രൂപിസം വ്യാപിക്കുകയാണ്. ഒക്ടോബറില്‍ പാര്‍ടി സമ്മേളനങ്ങള്‍ തുടങ്ങുന്നതോടെ എല്ലാ തലങ്ങളിലും പൊട്ടിത്തെറിയുണ്ടാകുമെന്നും ചെറിയാന്‍ ഫിലിപ്പ് മുന്നറിയിപ്പ് നല്‍കുന്നു.