മുഖ്യമന്ത്രിസ്ഥാനത്തിന് മാറ്റമുണ്ടാകേണ്ട സാഹചര്യം നിലവില്‍ ഇല്ല: ചെന്നിത്തല
May 11, 2012, 15:27 IST
കാസര്‍കോട് : മുഖ്യമന്ത്രിസ്ഥാനത്തിന് മാറ്റമുണ്ടാകേണ്ട സാഹചര്യം ഇപ്പോള്‍ നിലവിലില്ലെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. പിന്നീട് മാറ്റമുണ്ടാകുമോ എന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി ആരാവണമെന്ന് തീരുമാനിക്കേണ്ടത് ഹൈക്കമാന്റും പ്രാദേശിക നേതൃത്വവുമാണ്. തന്റെ അഭിപ്രായത്തിന് പ്രസക്തിയില്ല.
തല്‍ക്കാലം കെ പി സി സി പ്രസിഡന്റായി തുടരും. ഉപമുഖ്യമന്ത്രി സ്ഥാനം കെ പി സി സി അധ്യക്ഷന്റെ താഴെയാണ്. കെ പി സി സി സ്ഥാനം ഒഴിയേണ്ടെന്നാണ് കൂടെയുള്ളവര്‍ പറഞ്ഞത്- ചെന്നിത്തല പറഞ്ഞു. കോണ്‍ഗ്രസ് മന്ത്രിമാരുടെ വകുപ്പ് മാറിയത് മുഖ്യമന്ത്രി തന്നെ അറിയിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന സംശയം തനിക്കുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പാര്‍ട്ടി മന്ത്രിമാരുടെ വകുപ്പ് മാറുമ്പോള്‍ കെ പി സി സി അധ്യക്ഷനെ അറിയിക്കണമെന്ന നിലപാടാണ് അന്നും ഇന്നും തന്റേത്. മനഃപൂര്‍വമല്ല എന്ന് മുഖ്യമന്ത്രി അറിയിച്ചു. നിക്ഷിപ്ത താല്‍പര്യം ഇല്ലാത്തതിനാല്‍ പ്രശ്‌നം അവസാനിപ്പിച്ചെന്നും ചെന്നിത്തല പറഞ്ഞു.
Keywords: Kochi, Kerala, KPCC, Ramesh Chennithala, Congress
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.