രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവ്, ഉമ്മന്‍ചാണ്ടി ചെയര്‍മാന്‍

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 27.05.2016) പ്രതിപക്ഷ നേതാവിന്റെ കാര്യത്തില്‍ തീരുമാനമായതായി റിപ്പോര്‍ട്ട്. മുന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കാന്‍ യു.ഡി.എഫ് നേതൃത്വം ധാരണയിലെത്തി.

അതേസമയം യു.ഡി.എഫ് ചെയര്‍മാന്റെ കാര്യത്തിലും ധാരണയായിട്ടുണ്ട്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തന്നെ ആ സ്ഥാനത്ത് തുടരും. ഈ തീരുമാനങ്ങളുടെ ഔദ്യോഗിക പ്രഖ്യാപനം തിങ്കളാഴ്ച്ചയോടെ ഉണ്ടാകുമെന്നാണ് അറിയുന്നത്. പ്രതിപക്ഷ ഉപനേതാവായി കെ.സി. ജോസഫിനെ നിയമിക്കുമെന്നും അറിയുന്നു.

ഇന്ദിരാഭവനില്‍ വെച്ചാണ് ഉമ്മന്‍ചാണ്ടിയും വി.എം.സുധീരനും രമേശ് ചെന്നിത്തലയും തമ്മില്‍ ആശയവിനിമയം നടത്തിയത്. ഞായറാഴ്ച നിയമസഭാ കക്ഷിയോഗം ചേരുന്നതിന് മുന്നോടിയായാണ് മുതിര്‍ന്ന നേതാക്കള്‍ തമ്മില്‍ പ്രതിപക്ഷ നേതൃസ്ഥാനം സംബന്ധിച്ച് ചര്‍ച്ച നടത്തിയത്.

ഇത്തവണ ഐ ഗ്രൂപ്പ് എം.എല്‍.എമാരുടെ എണ്ണം വര്‍ധിച്ചതാണ് പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് രമേശ് ചെന്നിത്തലയുടെ പേര് പരിഗണിക്കാനിടയായതെന്നും റിപ്പോര്‍ട്ടുണ്ട്. അതേ സമയം പ്രതിപക്ഷ നേതാവാകാന്‍ ഇല്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കിയിട്ടുണ്ട്.

തിരഞ്ഞെടുപ്പില്‍ യു ഡി എഫിനേറ്റ കനത്ത പരാജയത്തെ തുടര്‍ന്നാണ് ഇനി ഒരു ഉത്തരവാദിത്തം ഏല്‍ക്കാന്‍ താനില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞത്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് തീരുമാനമെടുക്കട്ടെ എന്നായിരുന്നു ഹൈകമാന്‍ഡ് പറഞ്ഞിരുന്നത്. ഇതോടെ എ.കെ.ആന്റണിയുടെ കൂടി അഭിപ്രായം തേടിയ ശേഷം രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവാക്കാന്‍ തീരുമാനിക്കുകയായിരുന്നു.

സാധാരണ മുഖ്യമന്ത്രിയോ പ്രതിപക്ഷനേതാവോ ആയ വ്യക്തിയാണ് യുഡിഎഫ്
രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവ്, ഉമ്മന്‍ചാണ്ടി ചെയര്‍മാന്‍
ചെയര്‍മാനാകുന്നത്. എന്നാല്‍ ഉമ്മന്‍ചാണ്ടി പ്രതിപക്ഷനേതാവാകാത്ത സാഹചര്യത്തിലാണ് കീഴ്‌വഴക്കം മാറ്റിയത്. ഇക്കാര്യങ്ങളെകുറിച്ച് കോണ്‍ഗ്രസ് നേതൃത്വം മുസ്‌ലിം ലീഗ്, കേരളാകോണ്‍ഗ്രസ് നേതാക്കളുമായി ആശയവിനിമയം നടത്തി. തിരഞ്ഞെടുപ്പ് പരാജയം, പ്രതിപക്ഷ നേതൃസ്ഥാനം എന്നിവ സംബന്ധിച്ച് കോണ്‍ഗ്രസിനുള്ളില്‍ വിമര്‍ശനവും തര്‍ക്കവും ഒഴിവാക്കാനുള്ള ശ്രമമെന്ന നിലയ്ക്കാണ് നേതാക്കള്‍ തമ്മില്‍ പെട്ടെന്ന് ധാരണയിലെത്തിയത്.

 പക്ഷെ എ,ഐ ഗ്രൂപ്പുകളിലെ ചിലര്‍ക്കെങ്കിലും ഉമ്മന്‍ചാണ്ടിയും വി.എം.സുധീരനും ചെന്നിത്തലയും മാത്രം ആലോചിച്ച് കൈക്കൊള്ളേണ്ട തീരുമാനങ്ങളല്ല ഇവ എന്ന അഭിപ്രായം ഉണ്ട്. എങ്കിലും നിയമസഭാ കക്ഷിയോഗത്തില്‍ തര്‍ക്കവും വിമര്‍ശനവും രൂക്ഷമാകാനിടയില്ല.

Also Read:
സുധാകരന്റെ പരാജയത്തെ ചൊല്ലി കോണ്‍ഗ്രസ്സും ലീഗും തുറന്ന പോരില്‍; ഉദുമ ഡിവിഷന്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ഭാവി ആശങ്കയില്‍

Keywords:  Chennithala to be the leader of opposition, Thiruvananthapuram, UDF, Oommen Chandy, Chief Minister, V.M Sudheeran, Meeting, MLA, Report, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia