Chennithala | മധു കൊലക്കേസ്: കൊലക്കുറ്റം തെളിയിക്കാന്‍ കഴിയാത്തത് പ്രോസിക്യൂഷന്റെയും സര്‍കാരിന്റെയും വീഴ്ച; കേരളം അപമാനഭാരത്താല്‍ തലകുനിച്ച് നിന്ന സംഭവമാണ് അട്ടപ്പാടിയിലേതെന്നും ചെന്നിത്തല

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) അട്ടപ്പാടി മധു കൊലക്കേസില്‍ പ്രതികള്‍ കുറ്റക്കാരെന്ന കോടതി വിധി സ്വാഗതാര്‍ഹമെന്ന് കോണ്‍ഗ്രന് നേതാവ് രമേശ് ചെന്നിത്തല. എന്നാല്‍ കൊലക്കുറ്റം തെളിയിക്കാന്‍ കഴിയാത്തത് പ്രോസിക്യൂഷന്റെയും സര്‍കാരിന്റെയും വീഴ്ച തന്നെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തുടക്കം മുതല്‍ കേസ് നടത്തിപ്പില്‍ സര്‍കാരിന്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ചയാണ്. ഇക്കാര്യങ്ങള്‍ പ്രതിപക്ഷം നിരവധി തവണ ചൂണ്ടിക്കാട്ടിയത് കൊണ്ടുമാത്രമാണ് ഇപ്പോള്‍ കുടുംബത്തിന് നീതി ലഭിച്ചത്. ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കരുതെന്നും കേരളം അപമാനഭാരത്താല്‍ തലകുനിച്ച് നിന്ന സംഭവമാണ് അട്ടപ്പാടിയില്‍ ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

Chennithala | മധു കൊലക്കേസ്: കൊലക്കുറ്റം തെളിയിക്കാന്‍ കഴിയാത്തത് പ്രോസിക്യൂഷന്റെയും സര്‍കാരിന്റെയും വീഴ്ച; കേരളം അപമാനഭാരത്താല്‍ തലകുനിച്ച് നിന്ന സംഭവമാണ് അട്ടപ്പാടിയിലേതെന്നും ചെന്നിത്തല

തുടക്കത്തില്‍ കേസ് നടത്തിപ്പില്‍ സര്‍കാരും പ്രോസിക്യൂഷനും പലപ്പോഴും കേസ് അട്ടിമറിക്കാനാണ് ശ്രമിച്ചത്. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചപ്പോഴെല്ലാം നിയമസംവിധാനം നോക്കു കുത്തിയായിരുന്നതും, മധുവിന്റെ അമ്മയേയും സഹോദരിയേയും പ്രതികളുടെ ബന്ധുക്കള്‍ ഭീഷണിപ്പെടുത്തിയതുമൊന്നും ആരും മറന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കേസിലെ 14 പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി വിധിയെ ഒരിക്കല്‍ കൂടി സ്വാഗതം ചെയ്യുന്നു. മധുവിന്റെ അമ്മയുടേയും സഹോദരിയുടേയും പോരാട്ടവീര്യവും നിശ്ചയദാര്‍ഢ്യവുമാണ് ഇത്രയധികം പ്രതികളെ ശിക്ഷിക്കാന്‍ കഴിഞ്ഞതിന് പിന്നിലെന്നും ചെന്നിത്തല പറഞ്ഞു.

Keywords:  Chennithala On Attappadi Madhu Murder Case Verdict, Thiruvananthapuram, News, Politics, Congress, Criticism, Murder case, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script