കെപിസിസി പനഃസംഘടന പട്ടിക സോണിയയ്ക്ക് കൈമാറി

 


കെപിസിസി പനഃസംഘടന പട്ടിക സോണിയയ്ക്ക് കൈമാറി
ന്യൂഡല്‍ഹി: പുതിയ നേതൃനിരയെ നിയോഗിക്കായി കെ.പി.സിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പുനഃസംഘടന പട്ടിക കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിക്ക് നല്‍കി. അഖിലേന്ത്യാ യൂത്ത് കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ പട്ടികയില്‍ സജീവ് ജോസഫിനെയും, കെ.പി ശ്രീകുമാറിനെയും കെ.പി.സി.സി ഭാരവാഹികളാക്കാനും ധാരണയായിട്ടുണ്ട്. തൃശൂര്‍, പാലക്കാട് ഡി.സി.സി അധ്യക്ഷ പദവി സംബന്ധിച്ച് നിലനിന്നിരുന്ന തര്‍ക്കം ഏറെക്കുറെ പരിഹരിച്ചിട്ടുണ്ട്. ബല്‍റാം തൃശൂരിലും, ബാലചന്ദ്രന്‍ പാലക്കാടും ഡി.സി.സി അധ്യക്ഷന്‍മാരായി തുടരുവാനാണ് സാധ്യത.

എ വിഭാഗത്തിലെ അബ്ദുല്‍ റഹ്മാന്‍ കുട്ടിയെ ഡി.സി.സി അധ്യക്ഷനാക്കണമെന്ന ആവശ്യം പി.സി ചാക്കോ ഉപേക്ഷിച്ചതോടെ തൃശൂരിലെ പ്രശ്‌നം പരിഹരിച്ചു. പാലക്കാട് എ.വി ഗോബിനാദിനെ ഡി.സി.സി അധ്യക്ഷനായി നിര്‍ദേശിച്ച വയലാര്‍ രവിയും ഒടുവില്‍ അയഞ്ഞതായാണ് സൂചന.കെ.പി.സി.സി ഭാരവാഹിത്വത്തിലേക്ക് അഖിലേന്ത്യാ യൂത്ത് കോണ്‍ഗ്രസ് നല്‍കിയ പട്ടികയിലെ സജീവ് ജോസഫും, കെ.പി ശ്രീകുമാറും സ്ഥാനം ഉറപ്പിച്ചു.

കെ.പി.സി.സി ജനറല്‍ സെക്രട്ടറി പദവിയിലേക്ക് പി.സി വിഷ്ണുനാഥിന്റെ പേര് അഖിലേന്ത്യ യൂത്ത് കോണ്‍ഗ്രസ് നേതൃത്വം നിര്‍ദേശിച്ചെങ്കിലും എം.എല്‍.എ ആയതിനാല്‍ സ്ഥാനം ലഭിക്കാന്‍ ഇടയില്ല എന്നാണറിയുന്നത്.

Key Words: Ramesh Chennithala, KPCC, Sonia Gandhi, New Delhi, Reshuffle, Youth Congress, Sajiv Joseph, KP Srikumar, Abul Rahman Kutty

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia