പ്രതിപക്ഷനേതാവിനോടും കെപിസിസി പ്രസിഡന്റിനോടും നേരിട്ട് ഏറ്റുമുട്ടാതെ ജനകീയപ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ രമേശ് ചെന്നിത്തല; ഒറ്റയാള്‍ പോരാട്ടം ഇനിയും തുടരും
Jan 3, 2022, 22:14 IST
തിരുവനന്തപുരം: (www.kvartha.com 03.01.2022) പ്രതിപക്ഷനേതാവിനോടും കെപിസിസി പ്രസിഡന്റിനോടും നേരിട്ട് ഏറ്റുമുട്ടാതെ, ജനകീയപ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ചെന്നിത്തല. ഡി ലിറ്റ് വിവാദവുമായി ബന്ധപ്പെട്ട് ഗവര്‍ണറും മുഖ്യമന്ത്രിയും കാര്യങ്ങള്‍ വെളിപ്പെടുത്തണമെന്നും കേരളത്തിലെ ജനങ്ങള്‍ അറിയേണ്ട കാര്യങ്ങളാണ് ഇത് സംബന്ധിച്ച് താന്‍ ഉയര്‍ത്തിയതെന്നും അദ്ദേഹം വ്യക്തമാക്കിയതോടെയാണ് ഒറ്റയാള്‍ പോരാട്ടം ഇനിയും തുടരുമെന്ന് ഉറപ്പായത്. പാര്‍ടിയിലും പാര്‍ലമെന്ററി രംഗത്തും ചെന്നിത്തലയെ ഒറ്റപ്പെടുത്താനുള്ള നീക്കം കുറേനാളായി നടക്കുന്നുണ്ടെന്ന് കോണ്‍ഗ്രസില്‍ പലരും രഹസ്യമായി പറയുന്നുണ്ട്. നേതൃത്വം അച്ചടക്കത്തിന്റെ വാളോങ്ങി നില്‍ക്കുന്നത് കൊണ്ടാണ് പലരും മിണ്ടാതിരിക്കുന്നത്.
ഒന്നാം പിണറായി സര്‍കാരിന്റെ കാലത്ത് നിരവധി ജനകീയവിഷയങ്ങള്‍ ചെന്നിത്തല ഉയര്‍ത്തിക്കൊണ്ട് വന്നിട്ടുണ്ട്. അതൊക്കെ പാര്‍ടിയും മുന്നണിയും ഏറ്റെടുത്തിട്ടുണ്ട്. ആ രീതി തുടരുമെന്ന് വ്യക്തമാക്കിയതോടെ നേതൃത്വവുമായി നേരിട്ടല്ലാതെയുള്ള പോര്‍മുഖമാണ് ചെന്നിത്തല തുറന്നിട്ടിരിക്കുന്നത്. ഉമ്മന്‍ചാണ്ടി അടക്കമുള്ള ചില നേതാക്കളുടെ മൗനസമ്മതവും അദ്ദേഹത്തിനുണ്ടെന്നാണ് ലഭ്യമായ വിവരം. പ്രധാനപ്പെട്ട നേതാക്കളോടുപോലും കൂടിയാലോചന നടത്താതെ നേതൃത്വം നടപടികളെടുക്കുന്നതില്‍ ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും കടുത്ത അതൃപ്തരാണ്. രണ്ടുപേരെയും പിണക്കി സംസ്ഥാനത്ത് കോണ്‍ഗ്രസിന് മുന്നോട്ട് പോകാനാകില്ല.
കെ കരുണാകരന് ശേഷം കോണ്‍ഗ്രസില്‍ നിന്നൊരു ഭൂരിപക്ഷസമുദായ അംഗം മുഖ്യമന്ത്രിയായിട്ടില്ല. അതിനുള്ള നീക്കമാണ് കഴിഞ്ഞതവണ ചെന്നിത്തലയെ മുന്‍നിര്‍ത്തി നടത്തിയത്. എന്നാല്‍ ചില ഘടകങ്ങള്‍ പ്രതികൂലമായതോടെ അത് പരാജയപ്പെട്ടു. കേരളത്തിന്റെ മുഖ്യമന്ത്രിയാകാന്‍ പരിശ്രമിച്ച് പരാജയപ്പെട്ടയാളാണ് താനെന്നും പരാജയം തളര്‍ത്തിയിട്ടില്ലെന്നും അടുത്തിടെ ഹരിപ്പാട് നടത്തിയ പ്രസംഗത്തില്‍ ചെന്നിത്തല വ്യക്തമാക്കിയിരുന്നു. ഒരു എംഎല്‍എ എന്നതിനപ്പുറം സംസ്ഥാനത്തെ ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെട്ട് , അടുത്ത നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുമ്പോഴേക്കും കരുത്തനായി തിരിച്ചുവരാനാണ് ചെന്നിത്തലയുടെ ലക്ഷ്യമെന്ന് കരുതുന്നു.

Keywords: News, Kerala, Top-Headlines, Thiruvananthapuram, Politics, Ramesh Chennithala, V.D Satheeshan, KPCC, President, Governor, Chief Minister, People, Government, Congress, BJP, Chennithala did not clash directly with V D Satheesa.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.