അഭിമുഖത്തിലെ വിവാദ പരാമര്‍ശങ്ങള്‍ നിഷേധിക്കാന്‍ ചെന്നിത്തല തയാറായില്ല

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: ഔദ്യോഗികമായി ആര്‍ക്കും താന്‍ അഭിമുഖം നല്‍കിയിട്ടില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല. എന്നാല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്‌ക്കെതിരെ ചെന്നിത്തല ഉന്നയിച്ചതായി  ഇന്ത്യന്‍ എക്‌സ്പ്രസ് പത്രം റിപോര്‍ട്ട് ചെയ്ത പരാമര്‍ശങ്ങള്‍ നിഷേധിക്കാന്‍ ചെന്നിത്തല തയ്യാറായില്ല എന്നത് ശ്രദ്ധേയമായ കാര്യമാണ്.

തന്നെ കാത്തുനിന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഒറ്റ വാക്കിലാണ്  ചെന്നിത്തല മറുപടി നല്‍കിയത്. വാര്‍ത്ത കെട്ടിച്ചമച്ചതാണോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. എന്നാല്‍ പത്രം റിപോര്‍ട്ട് ചെയ്ത പരാമര്‍ശങ്ങള്‍ നിഷേധിക്കാന്‍ ചെന്നിത്തല തയ്യാറാകാത്തതുകൊണ്ട് അദ്ദേഹം തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെന്നുവേണം കരുതാന്‍.

അഭിമുഖത്തിലെ വിവാദ പരാമര്‍ശങ്ങള്‍ നിഷേധിക്കാന്‍ ചെന്നിത്തല തയാറായില്ല'ഇനി ഉമ്മന്‍ചാണ്ടിക്ക് അദ്ദേഹത്തിന്റെ വഴി, എനിക്ക് എന്റെ വഴി. ഉമ്മന്‍ചാണ്ടിയുമായി ഇനി ഒരുതരത്തിലുള്ള സന്ധിയ്ക്കുമില്ല.  സര്‍ക്കാരും പാര്‍ട്ടിയും തമ്മിലുള്ള ബന്ധം ഇനിപഴയതുപോലെയാകില്ലെന്നും  തുടങ്ങിയ പരാമര്‍ശങ്ങളാണ് ചെന്നിത്തല അഭിമുഖത്തില്‍ നടത്തിയത്.

Keywords: Interview, Oomanchandi, Ramesh Chennithala, Thiruvananthapuram, Chief Minister, Media, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia