കൊച്ചി: പുതിയ കെപിസിസി പ്രസിഡന്റിനെ ജനുവരി ഒന്‍പതിനുശേഷം തീരുമാനിക്കുമെന്നും, മാധ്യമങ്ങള്‍ അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കെ.പി.സി.സി പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതു ഗ്രൂപ്പിന്റെ അടിസ്ഥാനത്തിലല്ലെന്നും ഇക്കാര്യത്തില്‍ അന്തിമ തീരുമാനങ്ങള്‍ എടുക്കുന്നത് ഹൈക്കമാന്റ് ആയിരിക്കുമെന്നും രമേശ് വ്യക്തമാക്കി.
ജനുവരി ഒന്‍പതിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും താനും ഡെല്‍ഹിയില്‍ ചെന്ന് സോണിയാ ഗാന്ധിയെ കണ്ട് ഇക്കാര്യത്തെ കുറിച്ച് ചര്‍ച്ച നടത്തുമെന്നും ചര്‍ച്ചയ്ക്കു ശേഷം തീരുമാനമെടുക്കുമെന്നും ചെന്നിത്തല പറഞ്ഞു.
ജി. കാര്ത്തികേയന്, വി.എം.സുധീരന്, വി.ഡി.സതീശന്, മുല്ലപ്പള്ളി രാമചന്ദ്രന് എന്നിവരെയാണ് ഈ സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നതെന്നാണ് സൂചന. എന്നാല്‍ സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ പേരിനാണ് മുന്‍തൂക്കം നല്‍കുന്നത്. കോണ്‍ഗ്രസിലെ എ വിഭാഗത്തിന്റെ പിന്തുണ കാര്ത്തികേയന് അനുകൂലമായി വരും.
മാത്രമല്ല, ഹൈക്കമാന്‍ഡിന്റെ ഭാഗത്തു നിന്നും അപ്രതീക്ഷിത നീക്കങ്ങളൊന്നും ഉണ്ടായില്ലെങ്കില്‍ കാര്‍ത്തികേയനെ കെ.പി.സി.സി അധ്യക്ഷനാക്കാനാണ് സാധ്യത. രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായതോടെയാണ് ഹൈക്കമാന്‍ഡ് പുതിയ കെപിസിസി പ്രസിഡന്റിനെ നിയമിക്കാന്‍ തീരുമാനിച്ചത്.
അതേസമയം വി.എം സുധീരനെ കെ.പി.സി.സി പ്രസിഡന്റാക്കണമെന്നാവശ്യപ്പെട്ട്
ടി.എന്‍.പ്രതാപന് എം.എല്‍.എ. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി, പ്രതിരോധ മന്ത്രി എ.കെ.ആന്റണി എന്നിവര്‍ക്ക് കത്തയച്ചു. മലബാറില്‍ നിന്ന് ഒരു പ്രസിഡന്റ് വേണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രനും പരസ്യ പ്രസ്താവന നടത്തിയിരുന്നു.
കലയുടെ മാമാങ്കത്തിന് തിരശീല വീണു: ദുര്‍ഗയുടെ ചിറകിലേറി ഹോസ്ദുര്‍ഗ്ഗ് ജേതാക്കള്‍

Keywords: Kochi, Ramesh Chennithala, KPCC, President, Oommen Chandy, Ramesh Chennithala, Sonia Gandhi, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.