കോഴിക്കോട്: വടകരയില്‍ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ഉപവാസം തുടങ്ങി. അക്രമരാഷ്ട്രീയത്തിനെതിരെയാണ് ഉപവാസം. ഉപവാസത്തിന്റെ ഔപചാരിക ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിച്ചു. രക്ത സ്‌നേഹത്തിന്റേയും നന്മയുടേയും രാഷ്ട്രീയത്തിന് എതിര് നില്‍ക്കുന്നവരെ സമൂഹം ഒറ്റപ്പെടുത്തുകയാണ് വേണ്ടതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. 12 മണിക്കൂര്‍ ഉപവാസം രാത്രി എട്ടിന് അവസാനിക്കും. വിഎം സുധീരനടക്കം പ്രധാന കോണ്‍ഗ്രസ് നേതാക്കളും ഉപവാസത്തില്‍ പങ്കുചേരുന്നുണ്ട്.
Keywords: Kozhikode, Kerala, Ramesh Chennithala, Vadakara, KPCC President

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.