യു.ഡി.എഫില്‍ വിള്ളലുണ്ടാക്കാമെന്ന സ്വപ്നം നടക്കില്ല: ചെന്നിത്തല
May 1, 2012, 13:15 IST
കൊല്ലം: യു.ഡി.എഫില്‍ വിള്ളലുണ്ടാക്കാമെന്നത് സി.പി.എമ്മിന്റെ വെറും സ്വപ്നം മാത്രമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഇടതുമുന്നണി വിട്ട കക്ഷികള്‍ക്ക് തിരിച്ചുവരുന്നതില്‍ എതിര്‍പ്പില്ലെന്ന പിണറായി വിജയന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ യു ഡി എഫില്‍ പ്രശ്നങ്ങളൊന്നുമില്ലെന്നും, ചെറിയ അഭിപ്രായ ഭിന്നതകള്‍ ഉണ്ടായിരുന്നെങ്കിലും ഇവ ഇപ്പോള്‍ പരിഹരിച്ചു കഴിഞ്ഞെന്നും ചെന്നിത്തല പറഞ്ഞു. മുന്നണിയില്‍ നിന്നും പാര്‍ട്ടികളെ അടര്‍ത്തിയെടുക്കാമെന്ന പിണറായുടെ സ്വപ്നം നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.