'വികസനപ്രവര്‍ത്തനങ്ങള്‍ ഇതേ നിലയില്‍ തുടര്‍ന്നാല്‍ എല്‍.ഡി.എഫ് അധികാരത്തില്‍ എത്തില്ല'
Mar 3, 2013, 17:41 IST
പിറവം: ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ഇതേ നിലയില്‍ തുടന്നാല്‍ എല്‍.ഡി.എഫ് അധികാരത്തില്‍ എത്തില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. ഈ തിരിച്ചറിവുമൂലമാണ് ജനാധിപത്യത്തിന് ഒരിക്കലും ഭൂഷണമല്ലാത്ത നിലപാടുകള്‍ സ്വീകരിച്ചുകൊണ്ട് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ താഴെയിറക്കാന്‍ എല്‍.ഡി.എഫ് വെമ്പല്‍ കൊള്ളുന്നത്. യു.ഡി.എഫിലെ ഒരു ഘടകകക്ഷിയും മുന്നണി വിട്ടുപോവില്ല.
സി.പി.എമ്മിലെ വിഭാഗീയത മറച്ചുവെയ്ക്കാനാണ് അനാവശ്യ ആരോപണങ്ങള്‍ ഉന്നയിച്ച് അവര്‍ രംഗത്തിറങ്ങിയിരിക്കുന്നത്. അച്യുതാനന്ദന്റെ കീഴിലുള്ള രണ്ട് സ്റ്റാഫ് അംഗങ്ങളെ പുറത്താക്കാനാവാത്ത സി.പി.എമ്മിന് എങ്ങനെ അദ്ദേഹത്തിന്റെ പേരില്‍ നടപടിയെടുക്കാനാവുമെന്ന് ചെന്നിത്തല പരിഹസിച്ചു.
മുന്നണി സംവിധാനത്തില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടാകുന്നത് സാധാരണമാണ്. അത് ചര്‍ച ചെയ്ത് പരിഹരിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി. കോണ്‍ഗ്രസ് പിറവം ബ്ലോക്ക് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു രമേശ് ചെന്നിത്തല.

Keywords: LDF, Ramesh Chennithala, KPCC, Oommen Chandy, CPM, V.S Achuthanandan, Piravam, Ernakulam, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.