ഓപ്പറേഷന് കുബേരയുടെ ഭാഗമായി കാപ്പ നിയമം ചുമത്തുമെന്ന് ആഭ്യന്തരമന്ത്രി
May 31, 2014, 11:55 IST
കൊച്ചി: (www.kvartha.com 30.05.2014) സംസ്ഥാനത്ത് ഓപ്പറേഷന് കുബേരയുടെ ഭാഗമായി കാപ്പ നിയമം ചുമത്തുന്ന കാര്യം സര്‍ക്കാര്‍ ആലോചിച്ചു വരികയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.
മണി ചെയിന്‍ അടക്കമുള്ള സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ഓപ്പറേഷന് കുബേരയുടെ പരിധിയില്‍ കൊണ്ടുവരും. അതേസമയം ഓപ്പറേഷന് കുബേര അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
ഗുണ്ടാനിയമം ഭേദഗതി ചെയ്യുന്ന കാര്യവും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. ഇതിന്റെ ഭാഗമായി കരുതല്‍ തടങ്കല്‍ ആറു മാസത്തില്‍ നിന്ന് ഒരു വര്‍ഷമായി ഉയര്‍ത്തും. വൈറ്റ് കോളര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് ഐ.പി.സിയിലും ക്രിമിനല്‍ കുറ്റം തടയുന്നതിനുള്ള നിയമത്തിലും (സി.ആര്.പി.സി) ഭേദഗതി വരുത്തുമെന്നും ചെന്നിത്തല പറഞ്ഞു.
ഓപ്പറേഷന് കുബേരയുടെ രണ്ടാംഘട്ടത്തില്‍ 19 പോലീസ് ജില്ലകളില്‍ ജില്ലാ പോലീസ് മേധാവികളുടെ നേതൃത്വത്തില്‍ അദാലത്തുകള്‍ സംഘടിപ്പിക്കും. അമിത പലിശ ഈടാക്കുന്നവര്‍ക്കെതിരെ പരാതി നല്‍കാനുള്ള അവസരം ഇവിടെ ഒരുക്കും.
ആധാരം പണയം വെച്ചവര്‍ക്ക് തുകയെഴുതാത്ത ചെക്കു കൊടുത്തതിന്റെ ഭാഗമായി കടക്കെണിയില്‍ വീണവര്‍ക്ക് ഓപ്പറേഷന് കുബേരയുടെ ഭാഗമായി പരാതി നല്‍കാവുന്നതാണ്. ജില്ലാ പോലീസ് മേധാവികളാണു അദാലത്തിന് നേതൃത്വം നല്‍കുന്നത്. ജൂണ്‍ 20നകം അദാലത്തുകള്‍ പൂര്‍ത്തിയാക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.
അംഗീകൃതമല്ലാത്ത ഒരു പണമിടപാടും സംസ്ഥാനത്ത് പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയില്ല. അതേസമയം ചിട്ടിക്കമ്പനികളുടെ പ്രവര്‍ത്തനത്തെ സര്‍ക്കാര്‍ ഒരുതരത്തിലും തടയില്ല. എന്നാല്‍ കേന്ദ്ര ചിട്ടി നിയമം അനുസരിച്ചു പ്രവര്‍ത്തിക്കാത്ത കമ്പനികള്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
വൈദ്യുതി മുടക്കം; ജില്ലയിലെ മുഴുവന്‍ ഓഫീസുകളും യൂത്ത് ലീഗ് ഉപരോധിക്കും
Keywords: Kochi, Ramesh Chennithala, Police, Complaint, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.