Devotees Died | പമ്പയാറ്റില്‍ ശബരിമല തീര്‍ഥാടകരായ 2 യുവാക്കള്‍ മുങ്ങിമരിച്ചു
Dec 28, 2023, 10:49 IST
ചെങ്ങന്നൂര്‍: (KVARTHA) അയ്യപ്പ ദര്‍ശനത്തിനെത്തിയ ശബരിമല തീര്‍ഥാടകരായ രണ്ട് പേര്‍ പമ്പയാറ്റില്‍ മുങ്ങിമരിച്ചു. തമിഴ്‌നാട്ടില്‍ നിന്നുള്ള അയ്യപ്പ ഭക്തരുടെ സംഘത്തിലെ രണ്ട് പേരാണ് മരിച്ചത്. ചെന്നൈ ടി നഗര്‍ 70ല്‍ സന്തോഷ് (19), അവിനാശ് (21) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച (27.12.2023) വൈകിട്ട് 5.30നായിരുന്നു സംഭവം.
ശബരിമല ദര്‍ശനത്തിന് ശേഷം ചെങ്ങന്നൂരിലെത്തിയ സംഘം ബുധനാഴ്ച രാത്രി 7.30നുള്ള ചെന്നൈ മെയിലില്‍ നാട്ടിലേക്ക് പോകാനിരിക്കുകയായിരുന്നു. ഇതിന് മുന്‍പ് കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. ഗുരുസ്വാമി രവിയുടെ നേതൃത്വത്തില്‍ ഇവര്‍ അടക്കം 22 പേരാണ് ഞായറാഴ്ച ശബരിമല ദര്‍ശനത്തിനായി എത്തിയത്. സംഘത്തില്‍ മൂന്ന് സ്ത്രീകളും ഉണ്ടായിരുന്നു.
പമ്പയാറ്റിന്റെ ഭാഗമായ പാറക്കടവിലാണ് സംഭവം. കുളിക്കുന്നതിനിടയില്‍ ഒഴുക്കില്‍പെട്ട് സന്തോഷ് മുങ്ങിതാണപ്പോള്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചതായിരുന്നു അവിനാഷ്. അവിനാഷും മുങ്ങിതാഴ്ന്നുവെന്ന് കൂടെയുണ്ടായിരുന്നവര്‍ പറഞ്ഞു. വിവരമറിഞ്ഞെത്തിയ അഗ്നിരക്ഷാസേനയും പൊലീസും പ്രദേശവാസികളും ചേര്‍ന്ന് നടത്തിയ തിരച്ചില്‍ രാത്രി ഏഴോടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
Keywords: News, Kerala, Kerala-News, Accident-News, Chengannur News, Alappuzha News, Sabarimala, Two Devotees, Drowned, Pambayar, Pilgrims, Chengannur: Two Sabarimala devotees drowned in Pambayar.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.