പ്രവാസി മലയാളിയെ വെടിവെച്ചുകൊന്ന കേസില്‍ അറസ്റ്റിലായ മകന്‍ ഷെറീന്‍ ഇന്ത്യയില്‍ താമസിച്ചത് മതിയായ രേഖകളില്ലാതെ

 


ADVERTISEMENT

ചെങ്ങന്നൂര്‍ : (www.kvartha.com 04.06.2016) പ്രവാസി മലയാളി വാഴാര്‍മംഗലം ഉഴത്തില്‍ ജോയ് വി. ജോണിനെ വെടിവെച്ചു കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ മകന്‍ ഷെറിന്‍ മതിയായ രേഖകളില്ലാതെയാണ് ഇന്ത്യയില്‍ താമസിച്ചു വന്നിരുന്നതെന്നു അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. രണ്ടായിരത്തില്‍ ഒരു തട്ടിപ്പുകേസില്‍ ഇയാളെ യുഎസ് പോലീസ് അറസ്റ്റ് ചെയ്തിരുന്നുവെന്നും തെളിഞ്ഞു.

കഴിഞ്ഞദിവസം അമേരിക്കന്‍ കോണ്‍സുലേറ്റ് ജനറലിന്റെ ഓഫീസില്‍നിന്നു കോണ്‍സുലര്‍ പീറ്റര്‍ ജോണ്‍ തെയ്‌സ്, സ്വപ്ന ജോണ്‍ എന്നിവരെത്തി ഷെറിനെ ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യങ്ങള്‍ അറിവായത്. ഇയാളുടെ പാസ്‌പോര്‍ട്ടിന്റെ കാലാവധി 2012 ല്‍ തന്നെ അവസാനിച്ചിരുന്നുവെന്നും കണ്ടെത്തി.

സിഐ ഓഫീസില്‍ വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യല്‍ ഉച്ചയ്ക്ക് 12 മണി വരെ നീണ്ടു. അമേരിക്കന്‍ പൗരത്വമുള്ള ഷെറിന് ഇന്ത്യയില്‍ താമസിക്കാന്‍ ആവശ്യമായ ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ (ഒസിഐ) കാര്‍ഡ് ഇല്ലെന്നു ചോദ്യം ചെയ്യലില്‍ വ്യക്തമായി. യുഎസില്‍ തട്ടിപ്പു കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നതായും കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ അന്വേഷണസംഘത്തോടു പറഞ്ഞു.

ഷെറിന്റെ മനസ്സു മാറ്റാനായി പുസ്തകങ്ങള്‍ നല്‍കിയ ശേഷമാണ് ഉദ്യോഗസ്ഥര്‍ മടങ്ങിയത്. ഷെറിനെ കസ്റ്റഡിയിലെടുക്കുമ്പോള്‍ കണ്ടെടുത്ത തോക്ക് അമേരിക്കന്‍ നിര്‍മിത കളിത്തോക്കാണെന്നും പോലീസ് പറഞ്ഞു. വെടിവയ്ക്കാന്‍ ഉപയോഗിച്ച തോക്ക് ഇനി കണ്ടെത്തേണ്ടിയിരിക്കുന്നു. മാത്രമല്ല സംഭവദിവസം ഷെറിന്‍ സഞ്ചരിച്ച കാറും കണ്ടെത്തേണ്ടതുണ്ട്.

പ്രവാസി മലയാളിയെ വെടിവെച്ചുകൊന്ന കേസില്‍ അറസ്റ്റിലായ മകന്‍ ഷെറീന്‍ ഇന്ത്യയില്‍ താമസിച്ചത് മതിയായ രേഖകളില്ലാതെ


Also Read:
ബേക്കറിയില്‍ കവര്‍ച്ചക്കെത്തിയ മോഷ്ടാവ് സിസിടിവിയില്‍ കുടുങ്ങി

Keywords: Chengannur murder: Sherin sent to police custody, U.S, Arrest, Police, Corruption, Office, Son, America, Passport, Custody, Gun attack, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia