ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: മുന്‍പ് കൈപിടിയില്‍ നിന്നു വഴുതിപ്പോയ സ്ഥാനാര്‍ത്ഥിത്വം ഇത്തവണ അഡ്വ. വിജയകുമാറിന് കിട്ടുമോ?

 


ADVERTISEMENT

ചെങ്ങന്നൂര്‍: (www.kvartha.com 05/02/2018) അഡ്വ കെ കെ രാമചന്ദ്രന്‍ നായരുടെ അപ്രതീക്ഷിതമായ വിയോഗത്തെതുടര്‍ന്ന് ഉപതെരഞ്ഞെടുപ്പു നടക്കുന്ന ചെങ്ങന്നൂരില്‍ സ്ഥാനാര്‍ത്ഥികളെ പറ്റി ഉഹാപോഹങ്ങള്‍ നടക്കുകയാണ്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് സ്ഥാനാര്‍ത്ഥി ലിസ്റ്റില്‍ കടന്നു വരികയും അവസാനം പാര്‍ട്ടിക്കും, മുന്നണിക്കും വേണ്ടി മാറി നില്‍ക്കേണ്ടി വരികയും ചെയ്ത ആളിന്റെ പേരും ഇത്തവണ കോണ്‍ഗ്രസിലെ സ്ഥാനാര്‍ത്ഥികളെ പറ്റിയുള്ള ചര്‍ച്ചയില്‍ വീണ്ടും കടന്നു വരുന്നു. കെപിസിസി അംഗം കൂടിയായ ചെങ്ങന്നൂരിലെ സീനിയര്‍ അഭിഭാഷകന്‍ അഡ്വ. ഡി വിജയകുമാറിന്റെ പേരാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ പറ്റിയുള്ള പേരുകളില്‍ വീണ്ടും കടന്നു വന്നിരിക്കുന്നത്.

കോണ്‍ഗ്രസ്സിനു ദീര്‍ഘകാലത്തെ ഇടവേളയ്ക്കു ശേഷം 1991ല്‍ ആണ് ചെങ്ങന്നൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് മത്സരിക്കാന്‍ അവസരം ലഭിച്ചത്. അതിനു മുന്‍പ് യു ഡി എഫ് , ഘടകകക്ഷിയായ , കേരള കോണ്‍ഗ്രസ്, എന്‍ഡിപിസ്ഥാനാര്‍ത്ഥികളാണ് ഇവിടെ നിന്നതും മത്സരിച്ചതും.


ചാത്തന്നൂര്‍ തങ്കപ്പന്‍പിള്ള, കെ ആര്‍ സരസ്വതിഅമ്മ, എസ്. രാമചന്ദ്രന്‍പിള്ള എന്നിവരാണ് എന്‍ഡിപിയുടെ പ്രതിനിധികളായി നിയമസഭയിലെത്തിയത്. സരസ്വതി അമ്മ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു വിജയിച്ചിട്ടുണ്ട്.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: മുന്‍പ് കൈപിടിയില്‍ നിന്നു വഴുതിപ്പോയ സ്ഥാനാര്‍ത്ഥിത്വം ഇത്തവണ അഡ്വ. വിജയകുമാറിന് കിട്ടുമോ?

97ലെ തെരഞ്ഞെടുപ്പില്‍ എന്‍ഡിപി സ്ഥാനാര്‍ത്ഥിക്ക് അടിയറവ് പറയേണ്ടി വന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി് മത്സരിച്ച കോണ്‍ഗ്രസ്( എസ് ) പ്രതിനിധി അഡ്വ. മാമ്മന്‍ഐപ്പ് എന്‍ഡിപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ആര്‍. രാമചന്ദ്രന്‍ നായരെ പരാജയപ്പെടുത്തി. ഇക്കാലങ്ങളിലെല്ലാം യുഡിഎഫിന് നേതൃത്വം നല്‍കിയ കോണ്‍ഗ്രസിന്റെ ആലപ്പുഴ ജില്ലാ ജനറല്‍ സെക്രട്ടറിയായിരുന്ന അഡ്വ.ഡി വിജയകുമാറിന് തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങളുടെ മുഖ്യ ചുമതലക്കാരില്‍ ഒരാളിയിരുന്നു. ഐ ഗ്രൂപ്പിന്റെ ചെങ്ങന്നൂരിലെ പ്രധാനിയും, കെ. കരുണാകരന്റെ വിശ്വസ്തനും ആയിരുന്നു വിജയകുമാര്‍.

1991ല്‍ ആറന്മുള മണ്ഡലം എന്‍ ഡി പിക്കു കൈമാറി ചെങ്ങന്നൂര്‍ കോണ്‍ഗ്രസ് ഏറ്റെടുക്കുകയായിരുന്നു. കെ കരുണാകരന്‍ തന്റെ ഏറ്റവും വിശ്വസ്തരില്‍ ഒരാളായ അഡ്വ ഡി വിജയകുമാറിന്റെ പേരു മാത്രം ഉള്‍പ്പെടുത്തിയാണ് ഹൈക്കമാന്റിന്റെ അംഗീകാരത്തിനായി സ്ഥാനാര്‍ത്ഥി പട്ടിക ഡല്‍ഹിക്ക് അയച്ചുകൊടുത്തത്. എന്നാല്‍ ഇന്നത്തെ പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തലക്ക് രാജീവ് ഗാന്ധിയിലുള്ള സ്വാധീനമുപയോഗിച്ച് ചെങ്ങന്നൂര്‍ അടക്കം കേരളത്തിലെ അഞ്ചു മണ്ഡലങ്ങളിലെ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥികളെ മാറ്റി പുതിയതായി ഉള്‍പ്പെടുത്തുകയായിരുന്നുവെന്നായിരുന്നു അന്ന് പരക്കെ ഉയര്‍ന്നിരുന്ന ആക്ഷേപം.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായ ശോഭനാ ജോര്‍ജിനെ ചെങ്ങന്നൂരിലെ സ്ഥാനാര്‍ത്ഥിയാക്കി. ശ്രീപെരുംപത്തൂരില്‍, രാജീവ് ഗാന്ധി കൊല്ലപ്പെട്ടതിനു ശേഷമായിരുന്നു അന്ന്സംസ്ഥാനത്തെ വോട്ടെടുപ്പ് നടന്നത്. ആ സഹതാപ തരംഗത്തില്‍ ജയിച്ച ശോഭനക്ക് പിന്നീട് തുടര്‍ച്ചയായി ഹാട്രിക്ക് വിജയമാണ് സമ്മാനിച്ചത്. 2006 ല്‍ ശോഭന, തിരുവനന്തപുരത്തേക്ക് മാറി. അതുവരെ 'ഐ ഗ്രൂപ്പിന്റെ കുത്തകയായിരുന്ന ചെങ്ങന്നൂരില്‍ കെ എസ് യു സംസ്ഥാന പ്രസിഡന്റായിരുന്ന പി സി വിഷ്ണുനാഥിനു ചെങ്ങന്നൂരിലേക്കു അപ്രതീക്ഷിതമായി നിയോഗം ലഭിച്ചു.

സി പി എം ജില്ലാ സെക്രട്ടറിയായ സജി ചെറിയാനെ പരാജയപ്പെടുത്തിയ പി സി 2011 ല്‍ മുന്‍ എം പി അഡ്വ.സി എസ് സുജാതയേയും കീഴടക്കിയെങ്കിലും, മൂന്നാംമൂഴം അഡ്വ. കെ കെ രാമചന്ദ്രന്‍ നായര്‍ക്ക് മുന്നില്‍ അടിയറവ് പറയേണ്ടി വന്നു. ഇക്കാലങ്ങളിലെല്ലാം ഡി വിജയകുമാറിന്റെ പേര് കേള്‍ക്കാമായിരുന്നു. 1987 ല്‍ വിജയകുമാറിനെ മാവേലിക്കര നിയമസഭാ സീറ്റിലേക്കു കരുണാകരന്‍ നിശ്ചയിച്ചിരുന്നത്. ഇതിനു കാരണം അതിനു മുന്‍പ് ചെട്ടികുളങ്ങരയില്‍ കുംഭഭരണി മഹോത്സവവുമായി ബന്ധപ്പെട്ടുണ്ടായ പൊലീസ് വെടിവെയ്പും, തുടര്‍ന്നു കരക്കാരുടെ പേരിലുണ്ടായ കേസുകളും മറ്റും രമ്യമായി പരിഹരിക്കുന്നതിനു നേതൃത്വം നല്‍കി.

അന്നത്തെ മാവേലിക്കര ബ്ലോക്ക് കോണ്‍ഗ്രസ്സ്പ്രസിഡന്റ് പി വി എബ്രഹാം, ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കല്ലേലില്‍ കരുണാകരന്‍ പിള്ള, ഹിന്ദു ദിനപ്പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന ചെങ്ങന്നൂര്‍ സ്വദേശി കെ പി നായര്‍ എന്നിവരുമായി ചര്‍ച്ചകള്‍നടത്തിയ ശേഷമാണ് വിജയകുമാറിനെ കരുണാകരന്‍ നിശ്ചയിച്ചത്. അത്തവണ പിണങ്ങി നിന്ന എന്‍ ഡി പിക്ക് മാവേലിക്കര സീറ്റ് കൈമാറേണ്ടി വന്നു. എന്‍ഡിപിയിലെ കെ പി രാമചന്ദ്രന്‍ നായര്‍ ആയിരുന്നു സ്ഥാനാര്‍ത്ഥി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, By-election, UDF, LDF, NDP, Candidate, CPM, Chengannur by election Vijayakumar becomes congress candidate ?
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Webdesk Vi
Webdesk Vi

154168 Articles

Tags

Share this story

wellfitindia