Arrested | ചെങ്ങളായിയില്‍ വിദേശമദ്യവുമായി മധ്യവയസ്കന് എക്സൈസ് പിടിയില്‍
Aug 31, 2023, 09:49 IST
ADVERTISEMENT
ശ്രീകണ്ഠാപുരം: (www.kvartha.com) ചെങ്ങളായിയിലും പരിസരങ്ങളിലും വിദേശമദ്യവില്പന നടത്തി വന്നിരുന്ന മധ്യവയസ്കന് പിടിയിലായതായി എക്സൈസ്. ചെങ്ങളായി ഗ്രാമ പഞ്ചായത് പരിധിയിലെ പി പി ലക്ഷ്മണന്(48)നെയാണ് മൂന്ന് ലിറ്റര്‍ വിദേശ മദ്യവുമായി തളിപ്പറമ്പ് എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ പി ആര് സജീവും സംഘവും അറസ്റ്റ് ചെയ്തത്.
ഇയാളുടെ പേരില്‍ അബ്കാരി ആക്ട് പ്രകാരം കേസെടുത്തതായും മദ്യം വില്പന നടത്തിയ വകയിലുള്ള 1200 രൂപയും പിടിച്ചെടുത്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചെങ്ങളായി, ഹംസപീടിക, വളക്കൈ, ശ്രീകണ്ഠാപരും ഭാഗങ്ങളില്‍ നടത്തിയ റെയ്ഡിലാണ് ഇയാള്‍ കുടുങ്ങിയത്.
സിവില്‍ എക്സൈസ് ഓഫീസര്‍ പി ആര് വിനീത്, എക്സൈസ് ഡ്രൈവര്‍ പി പി അജിത്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു. പിടിയിലായ ലക്ഷ്മണനെ തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Keywords: News, Kerala, Kerala-News, Local-News, Regional-News, Abkari Act, Sreekandapuram News, Chengalayi News, Excise, Foreign Liquor, Chengalayi: Excise caught middle-aged man with foreign liquor.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

