കേ­ര­ള­ത്തി­ന്റെ ചെ­ണ്ട­യു­ടെ ബി­നാ­ലെ സ്­പര്‍­ശം അ­റി­യാന്‍ ആ­കാം­ക്ഷ­യോ­ടെ ക­ലാ­മണ്ഡ­ലം ഗോ­പി

 


കൊച്ചി: വി­ഖ്യാ­ത ക­ഥക­ളി ക­ലാ­കാ­രന്‍ ക­ലാ മണ്ഡ­ലം ഗോ­പി­യു­ടെ സ­ന്ദര്‍­ശനം­കൊ­ണ്ട് കൊ­ച്ചി മു­സി­രി­സ് ബി­നാ­ലെ ധ­ന്യ­മാ­യി. ഇ­തിന­കം ശ്ര­ദ്ധേ­യ­മാ­യി­ക്‌­ഴി­ഞ്ഞ ന­വ ക­ലാ പ്ര­ദര്‍­ശ­ന വേ­ദി­യി­ലേ­ക്ക് രാ­ജ്യ­ത്തി­ന്റെ പഴ­ക്കം ചെ­ന്നി ക­ലയാ­യ ക­ഥ­ക­ളി­യു­ടെ സ­ന്ദേ­ശ­വു­മാ­യാ­ണ് ഗോ­പി­യാ­ശാന്‍ എ­ത്തി­യ­ത്.

ആ­സ്­പിന്‍­വാള്‍ ഹൗ­സി­ലെ ബി­നാ­ലെ മു­ഖ്യ പ്ര­ദര്‍ശന വേ­ദി­യില്‍ ഒ­രു­ക്കി­യി­രു­ന്ന ചി­ത്ര പ്ര­ദര്‍­ശ­ന­ങ്ങളും മ­റ്റു ക­ലാ രൂ­പ­ങ്ങ­ളു­മെല്ലാം അ­ദ്ദേ­ഹം ന­ട­ന്നു­ക­ണ്ടു. ഫെ­സ്റ്റി­വല്‍ കോ ഓര്‍­ഡി­നേ­റ്റ­ര്‍ ബോ­സ് കൃ­ഷ്­ണ­മാ­ചാ­രിയും ക­ലാ­മണ്ഡ­ലം ഗോ­പി­യെ അ­നു­ഗ­മിച്ചു. ഓ­രോ­ന്നി­ന്റെയും സ­വി­ശേ­ഷ­ത­കള്‍ അ­ദ്ദേ­ഹ­ത്തി­നു വി­ശ­ദീ­ക­രി­ച്ചു­കൊ­ടു­ക്കാന്‍ വോ­ളന്റി­യര്‍­മാ­രു­മു­ണ്ടാ­യി­രു­ന്നു.

കേ­ര­ള­ത്തി­ന്റെ ചെ­ണ്ട­യു­ടെ ബി­നാ­ലെ സ്­പര്‍­ശം അ­റി­യാന്‍ ആ­കാം­ക്ഷ­യോ­ടെ ക­ലാ­മണ്ഡ­ലം ഗോ­പിആ­സ്‌­ട്രേ­ലി­യ­ കേ­ന്ദ്ര­മാ­ക്കി പ്ര­വര്‍­ത്തി­ക്കു­ന്ന സ്‌­കോ­ട്ടി­ഷ് ക­ലാ­കാ­രന്‍ ഡൈ­ലന്‍ മര്‍­ടോ­റെല്ലി­ന്റെ 'സൗ­ണ്ട്‌സ് ഓ­ഫ് കൊ­ച്ചി' ഗോ­പി­യാ­ശാ­നില്‍ പ്ര­ത്യേ­ക താ­ല്­പ­ര്യ­മു­ണര്‍­ത്തി. കേ­ര­ള­ത്തി­ന്റെ പു­രാ­ത­നമാ­യ ചെ­ണ്ട­യു­ടെയും നാ­ലു നൂ­റ്റാ­ണ്ടു പ­ഴ­ക്ക­മു­ള്ള കേ­ര­ള­ത്തി­ന്റെ നൃ­ത്ത നാ­ട­ക­­ത്തില്‍ ഉ­പ­യോ­ഗി­ച്ചി­രു­ന്ന ഇ­ല­ത്താ­ള­ത്തി­ന്റെയും ശ­ബ്ദം ആ­സ്വ­ദി­ക്കാന്‍ അ­ദ്ദേ­ഹം കൗ­തു­ക­പൂര്‍­വം അ­തില്‍ തൊട്ടു­നോക്കി. ' ആ­രു­ടെയും മന­സ് വി­ശാ­ല­മാ­ക്കാന്‍ ഉ­ത­കു­ന്ന പ്ര­ദര്‍ശ­നം ത­ന്നെ­യാ­ണിത്' -പ­ത്മശ്രീ പു­ര­സ്‌കാ­ര ജേ­താവാ­യ വി­ഖ്യാ­ത ക­ലാ­കാരന്‍മു­ക്കാല്‍ മ­ണിക്കൂ­റോ­ളം അ­വി­ടെ ചെ­ല­വ­ഴി­ച്ച് മ­ട­ങ്ങു­മ്പോള്‍ അ­ഭി­പ്രാ­യ­പ്പെ­ട്ടു. ഡല്‍­ഹി­യി­ലാ­യി­രു­ന്ന അ­ദ്ദേ­ഹം വിമാ­ന മാര്‍­ഗം നെ­ടു­മ്പാ­ശേ­രി­യില്‍ ഇ­റങ്ങിയ ശേ­ഷ­മാ­ണ് ബി­നാ­ലേ കാ­ണാന്‍ ഫോര്‍­ട്ട് കൊ­ച്ചി­യി­ലെ­ത്തി­യ­ത്. തൃ­ശൂര്‍ സ്വ­ദേ­ശി­യാ­ണ് 75കാ­രനായ ഗോ­പി.

ചിന്ത­യെ ഉ­ണര്‍­ത്തുന്ന­ത് എ­ന്നാ­ണ് ബി­നാ­ലെ­യെ അ­ദ്ദേ­ഹം വി­ശേ­ഷി­പ്പി­ച്ചത്. ഓ­രോന്നും ഓരോ രീ­തി­യില്‍ വ്യ­ത്യ­സ്ഥം. വന്നു­പോ­കു­ന്ന­വ­ര്‍­ക്ക് മ­ന­സില്‍ ഈ പ്ര­ദ­ര്‍ശ­നം വേ­റി­ട്ട എ­ന്തെ­ങ്കിലു­മൊ­ക്കെ അ­വ­ശേ­ഷി­പ്പി­ക്കും. അ­ത്ര­യേ­റെ വ്യ­ത്യ­സ്ഥ­മാ­യാ­ണ് ഒ­രു­ക്കി­യി­രി­ക്കു­ന്നത്. ക­ലാ­മണ്‍­ലം ഗോ­പി­യു­ടെ വാ­ക്കുകള്‍.

നേ­രത്തേ, എ­റ­ണാ­കു­ളം സെന്റ് തെ­രേ­സാ­സ് കോ­ള­ജില്‍ ഫാ­ഷന്‍ ഡി­സൈ­നിം­ഗ് ബിരു­ദ വി­ദ്യാര്‍­ത്ഥി­ക­ളായ 50ല്‍ ഏ­റെ വി­ദ്യാര്‍­ഥി­കള്‍ ബി­നാ­ലെ സ­ന്ദര്‍­ശിച്ചു.

Keywords: Kochi, Kerala, Ernakulam,  Gopi, Fashion Designing, Students, Nedumbassery, Pathma shree, Airport, Chenda touch to biennale installation makes Kalamandalam Gopi curious
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia