വ്യാജ ഇ­മെയില്‍ വഴി വിദേശ മലയാളിയുടെ അക്കൗണ്ടില്‍ നിന്ന് 7 ലക്ഷം കവര്‍ന്നു

 


ADVERTISEMENT

ചെങ്ങന്നൂര്‍: വ്യാജ ഇ­മെയില്‍ വഴി വിദേശ മലയാളിയുടെ അക്കൗണ്ടില്‍ നിന്ന് 7 ലക്ഷം കവര്‍ന്നു. വ്യാജ ഇ­മെയില്‍ വഴി ദുബൈയില്‍ ജോലി ചെയ്യുന്ന എറണാകുളം കളമശേരി ബഥേലില്‍ ഷാജി മാത്യുവിന്റെ എന്‍ ആര്‍ ഐ അക്കൗണ്ടില്‍ നിന്നാണ് അദേഹം അറിയാതെ ഏഴ് ലക്ഷം രൂപയുടെ തിരിമറി നടന്നത്. ഇയാളുടെ പേരില്‍ സ്വകാര്യമേഖലാ ബാങ്കിന്റെ ചെങ്ങന്നൂര്‍ എന്‍ ആര്‍ ഐ ശാഖയിലെ അക്കൗണ്ടില്‍ നിന്ന് രണ്ട് തവണയായി 6,97,330 രൂപയാണ് മറ്റൊരു അക്കൗണ്ടിലേയ്ക്ക് മാറിയത്.

ഷാജിയുടെ പേരിലുള്ള ഇ­മെയില്‍ സന്ദേശം ലഭിച്ചതനുസരിച്ച് ബാങ്ക് അധികൃതര്‍ തുക മാറ്റുകയായിരുന്നു. 2012 നവംബര്‍ 12 ന് മറ്റൊരു ബാങ്കിന്റെ മുംബൈ വിഹാര്‍ അഗാസി ശാഖയിലെ മറ്റൊരാളുടെ അക്കൗണ്ടിലേയ്ക്ക് 6,31,021 രൂപയും മുംബൈ സീവുഡ്‌­സ് ശാഖയിലെ ഒരു അക്കൗണ്ടിലേയ്ക്ക് 58,309 രൂപയുമാണ് ഇങ്ങനെ മാറ്റപ്പെട്ടത്. പിന്നീട് സ്ഥിരനിക്ഷേപം അക്കൗണ്ടിലേയ്ക്ക് മാറ്റണമെന്ന് ഈ മെയില്‍ സന്ദേശം ലഭിച്ചപ്പോഴാണ് ബാങ്ക് അധികൃതര്‍ ഷാജിയുമായി ഫോണില്‍ ബന്ധപ്പെട്ടത്. തുടര്‍ന്ന് ഇ­മെയില്‍ ഷാജിയല്ല അയച്ചതെന്ന് കണ്ടെത്തി. ഇന്റര്‍നെറ്റ് വഴിയാണ് ഷാജി ബാങ്കിടപാടുകള്‍ നടത്തിയിരുന്നത്. സംഭവത്തില്‍ സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചു.
വ്യാജ ഇ­മെയില്‍ വഴി വിദേശ മലയാളിയുടെ അക്കൗണ്ടില്‍ നിന്ന് 7 ലക്ഷം കവര്‍ന്നു

Keywords: Cyber, Cell, Police, Shaji, Malayali, Account, Email, Kvartha, Malayalam News, Kerala vartha, Bank, Malayalees, Dubai, Kerala, Internet, Kerala vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Aster_MIMS
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia