ഒറ്റ ആക്ടിവ സ്‌കൂട്ടര്‍ വിറ്റത് 20 പേര്‍ക്ക്; ഒഎല്‍എക്‌സില്‍ ഒരേ സ്‌കൂട്ടറിന്റെ ചിത്രം ഉപയോഗിച്ച് പണം തട്ടുന്ന സംഘം വ്യാപകം; മുന്നറിയിപ്പുമായി പോലീസ്
Nov 3, 2019, 21:41 IST
തിരുവനന്തപുരം: (www.kvartha.com 03/11/2019) ഒഎല്‍എക്‌സില്‍ ഒരേ സ്‌കൂട്ടറിന്റെ ചിത്രം ഉപയോഗിച്ച് പണം തട്ടുന്ന സംഘം വ്യാപകമായതോടെ മുന്നറിയിപ്പുമായി പോലീസ് രംഗത്ത്. ട്രോള്‍ രൂപത്തില്‍ ബോധവത്ക്കരണവുമായി ഫെയ്‌സ്ബുക്കിലൂടെയാണ് കേരള പോലീസ് രംഗത്തെത്തിയത്. ഒരേ വാഹനത്തിന്റെ ചിത്രം 'വാഹനം വില്പനയ്ക്കുണ്ടെന്ന തരത്തില്‍' വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്നും ഒഎല്‍എക്‌സില്‍ പോസ്റ്റ് ചെയ്ത് പണം തട്ടുന്നതായി നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
കെ എല്‍ 16 വി 5603 നമ്പര്‍ ആക്ടീവ സ്‌കൂട്ടറിന്റെ ചിത്രം ഉപയോഗിച്ച് വിവിധ സ്ഥലങ്ങളില്‍ നിന്ന് വ്യത്യസ്ത യൂസര്‍ ഐഡി വഴി ഒഎല്‍എക്‌സില്‍ വില്‍പ്പനയ്ക്കുവെച്ചിരിക്കുന്നതിന്റെ തെളിവുകള്‍ സഹിതമാണ് പോലീസ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഇതുവരെ ഈ വാഹനത്തിന്റെ പേരില്‍ ഇരുപതോളം പേര്‍ക്ക് പണം നഷ്ടമായിട്ടുള്ളതായാണ് ലഭിച്ച പരാതികള്‍ സൂചിപ്പിക്കുന്നത്.
പട്ടാളക്കാരന്റെ പേരിലുള്ള വാഹനം എന്ന തരത്തിലാണ് പരസ്യം കണ്ട് സമീപിക്കുന്നവരോട് തട്ടിപ്പുകാര്‍ ഇടപെടുന്നത്. വാഹനം ഇഷ്ടപ്പെട്ടാല്‍ അഡ്വാന്‍സ് തുക ഓണ്‍ലൈന്‍ വഴി കൈമാറാന്‍ ആവശ്യപ്പെടുന്നു. അന്വേഷണത്തില്‍ അന്യസംസ്ഥാനത്തു നിന്നാണ് തട്ടിപ്പ് നടത്തുന്നതെന്നത് വ്യക്തമായിട്ടുണ്ട്. ഇത്തരത്തില്‍ വാഹനങ്ങള്‍ വാങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ഇടപാടുകളില്‍ വിശ്വാസ്യത ഉറപ്പാക്കിയ ശേഷം മാത്രം പണം കൈമാറണമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Kerala, Thiruvananthapuram, Cheating, Police, Cheating through OLX, Warning by Kerala police

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.