Booked | സിബിഐ ചമഞ്ഞ് തിരുവനന്തപുരം സ്വദേശിയുടെ പണം തട്ടിയെടുത്തെന്ന പരാതിയില്‍ പൊലീസ് കേസെടുത്തു
Oct 28, 2023, 20:41 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (KVARTHA) മുംബൈ പൊലീസും സി ബി ഐ ഉദ്യോഗസ്ഥരുമാണെന്ന് വിശ്വസിപ്പിച്ച് തിരുവനന്തപുരം സ്വദേശിയെ ഭീഷണിപ്പെടുത്തി 56 ലക്ഷം രൂപ തട്ടിയെടുത്തെന്ന സംഭവത്തില്‍ തളിപ്പറമ്പ് പൊലീസ് കേസെടുത്തു. തിരുവനന്തപുരം പാറോട്ടുകോണം ടെമ്പിള്‍ റോഡ് ശ്രീശൈലത്തിലെ എസ് ഗണേഷ് കുമാറിന്റെ (64) പരാതിയിലാണ് അജ്ഞാതസംഘത്തിന്റെ പേരില്‍ കേസെടുത്തത്.
ഇന്‍ഡ്യന്‍ സെക്യൂരിറ്റി ആക്റ്റ് പ്രകാരം അറസ്റ്റ് വാറന്റ് നിലവിലുണ്ടെന്ന് സംഘം ഭീഷണി മുഴക്കിയതായി പരാതിയില്‍ പറയുന്നു. ഗണേഷ് കുമാര്‍ മൊറാഴയിലെ വൈദേഹം ആയുര്‍വേദ റിസോര്‍ടില്‍ ചികിത്സയിലിരിക്കെ ഒക്ടോബര്‍ 19 മുതല്‍ 25 വരെയുള്ള ദിവസങ്ങളില്‍ ഇദ്ദേഹത്തിന്റെ ബാങ്ക് ഓഫ് ബറോഡ, എച് ഡി എഫ് സി എന്നീ ബാങ്കുകളിലെ അകൗണ്ടുകളിലേക്ക് 56 ലക്ഷം രൂപ ഭീഷണിപ്പെടുത്തി ട്രാന്‍സ്ഫര്‍ ചെയ്യിച്ചതായാണ് പരാതി. പ്രതികളുടെ പഞ്ചാബ് നാഷനല്‍ ബാങ്കിലേക്കാണ് ഇത്രയും തുക ട്രാന്‍സ്ഫര്‍ ചെയ്തത്.
ഗണേഷ് കുമാറിന്റെ പേരില്‍ മൊബൈല്‍ സിം കാര്‍ഡ് എടുത്തയാള്‍ രാഷ്ട്ര സുരക്ഷയെ ബാധിക്കുന്ന വിധത്തില്‍ ദുരുപയോഗം ചെയ്തതിന്റെ അന്വേഷണത്തിലാണെന്നും കേസില്‍ ഒന്നാം പ്രതിയാക്കുമെന്നും ഭീഷണിപ്പെടുത്തിയാണ് പണം ട്രാന്‍സ്ഫര്‍ ചെയ്തു വാങ്ങിയതെന്നാണ് ഗണേഷ് കുമാര്‍ പരാതിയില്‍ പറയുന്നത്.

Keywords: Cheating Complaint Against Unknown Persons; Police Booked, Kannur, News, Police Case, Complaint, Cheating, Transfer, Money, Treatment, Hospital, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.