വീടിന്റെ റൂഫ് വര്‍ക്കിനായി 10 ലക്ഷം വാങ്ങി പണി തീര്‍ക്കാതെ വഞ്ചിച്ചയാള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com 21.01.2020) വീടിന്റെ റൂഫ് വര്‍ക്ക് ചെയ്തുതരാമെന്ന് കരാറുണ്ടാക്കി 10 ലക്ഷം രൂപ വാങ്ങിയശേഷം പണി പൂര്‍ത്തീകരിക്കുകയോ പണം തിരിച്ചു നല്‍കുകയോ ചെയ്യാതെ വഞ്ചന നടത്തിയതിന് ആലക്കോട് കരുവഞ്ചാല്‍ സ്വദേശിക്കെതിരെ തളിപ്പറമ്പ് പോലീസ് ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തു. കരുവന്‍ചാല്‍ ഡെന്‍സ് എഞ്ചിനീയറിംഗ് ഇന്‍ഡ്സ്ട്രീസ് ഉടമ ഡെന്നീസിനെതിരെയാണ് (45) ഐപിസി 420 പ്രകാരം വഞ്ചന കുറ്റത്തിന് കേസെടുത്തത്.

തളിപ്പറമ്പ് പൂക്കോത്ത് തെരുവിലെ ജാനകി നിവാസ് എ ജനാര്‍ദ്ദനന്റെ (72) പരാതി പ്രകാരമാണ് കേസ്. 2019 ഏപ്രില്‍ മാസത്തിനും സെപ്തംബറിനും ഇടയില്‍ ജനാര്‍ദനന്റെ കയ്യില്‍ നിന്നും വീടിന്റെ മുകളില്‍ റൂഫ് നിര്‍മിച്ചുതരാമെന്ന് കരാറുണ്ടാക്കി 10 ലക്ഷം രൂപ കൈപ്പറ്റിയെങ്കിലും പണി ആരംഭിച്ചതല്ലാതെ പൂര്‍ത്തിയാക്കി നല്‍കിയില്ലെന്നാണ് പരാതി.

ജനാര്‍ദനന്‍ പലതവണ സമീപിച്ചുവെങ്കിലും ഡെന്നീസ് നിഷേധാത്മക നിലപാട് സ്വീകരിച്ചതിനെ തുടര്‍ന്ന് തളിപ്പറമ്പ് ഡിവൈഎസ്പിക്ക് പരാതി നല്‍കുകയായിരുന്നു. ചെക്ക് മുഖേന ഇടപാട് നടത്തിയതിന്റെ വിവിവരങ്ങള്‍ സഹിതം പരാതി നല്‍കിയത് പരിശോധിച്ച പോലീസിന് ജനാര്‍ദനനെ വഞ്ചിച്ചതായി ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് കേസെടുത്തത്.

വീടിന്റെ റൂഫ് വര്‍ക്കിനായി 10 ലക്ഷം വാങ്ങി പണി തീര്‍ക്കാതെ വഞ്ചിച്ചയാള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു


Keywords:  Kerala, Kannur, News, Cheating, Case, Cheating: Case registered as Non bailable offense 

Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia