Booked | പ്രണയം നടിച്ച് വയോധികയെ ഭീഷണിപ്പെടുത്തി മൂന്നരക്കോടി തട്ടിയെടുത്തെന്ന പരാതിയില്‍ യുവാവിനെതിരെ കേസെടുത്തു

 


കണ്ണൂര്‍: (www.kvartha.com) സമൂഹമാധ്യമത്തിലൂടെ പ്രണയം നടിച്ച് ഭര്‍തൃമതിയായ വയോധികയില്‍ നിന്നും കോടികള്‍ തട്ടിയെടുത്തെന്ന പരാതിയില്‍ വളപട്ടണം പൊലീസ് കേസെടുത്തു. ദിനേശന്‍ എന്നയാള്‍ക്കെതിരെയാണ് അറുപതുകാരിയുടെ പരാതിയില്‍ കേസെടുത്തത്. മൂന്നുകോടി നാല്‍പത്തിയഞ്ച് ലക്ഷം തട്ടിയെടുത്തെന്നാണ് അറുപതു വയസുകാരിയുടെ പരാതി.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

വയോധികയും യുവാവും തമ്മില്‍ ഏറെ നാളുകളായി സമൂഹമാധ്യമത്തിലൂടെ പ്രണയത്തിലായിരുന്നു. ഇവര്‍ വാട്സ് ആപ് സന്ദേശങ്ങളും വീഡിയോ കോളുകളും കൈമാറിയിരുന്നു.
ഇതിനിടെയില്‍ ഭര്‍തൃമതിയുടെ നഗ്നചിത്രം യുവാവ് പകര്‍ത്തുകയും ചെയ്തു. ഇതിനുശേഷമാണ് ഇയാളുടെ യഥാര്‍ഥമുഖം പുറത്തുവന്നത്. സമ്പന്നയായ വയോധികയോട് ഇയാള്‍ നിരന്തരം പണം ആവശ്യപ്പെട്ടു തുടങ്ങി.

Booked | പ്രണയം നടിച്ച് വയോധികയെ ഭീഷണിപ്പെടുത്തി മൂന്നരക്കോടി തട്ടിയെടുത്തെന്ന പരാതിയില്‍ യുവാവിനെതിരെ കേസെടുത്തു

പണം തന്നില്ലെങ്കില്‍ സമൂഹമാധ്യമങ്ങളില്‍ നഗ്ന ചിത്രങ്ങള്‍ പോസ്റ്റു ചെയ്യുമെന്ന് പറഞ്ഞ് യുവാവ് ഭീഷണിപ്പെടുത്തുകയായിരുന്നു. പലതവണയായി ഇവര്‍ പണം നല്‍കിയെങ്കിലും വീണ്ടും ആവശ്യപ്പെട്ടു ശല്യപ്പെടുത്തുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ഇവര്‍ ഗത്യന്തരമില്ലാതെ പൊലീസില്‍ പരാതി നല്‍കിയിത്.

സംഭവത്തില്‍ വളപട്ടണം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Keywords:  Cheating case filed against youth, Kannur, News, Social Media, Complaint, Cheating, Police, Probe, Kerala. Threatening, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia