Booked | റെയില്‍വെയില്‍ ജോലി വാഗ് ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്തുവെന്ന പരാതിയില്‍ കോയമ്പത്തൂര്‍ സ്വദേശിനിക്കെതിരെ കേസെടുത്തു


2022-സെപ്തംബര്‍ മാസം മുതല്‍ വിവിധ കാലയളവുകളിലായി നല്‍കിയത് 10,70,000 രൂപ
പൊലീസിനെ സമീപിച്ചത് ജോലിയോ നല്‍കിയ പണമോ തിരികെ നല്‍കാത്തതിനെ തുടര്‍ന്ന്
കണ്ണൂര്‍: (KVARTHA) റെയില്‍വെയില്‍ ജോലി വാഗ് ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്തുവെന്ന പരാതിയില്‍ എടക്കാട് പൊലീസ് കേസെടുത്തു. കാടാച്ചിറയിലെ അഭിരാജിന്റെ പരാതിയില്‍ കോയമ്പത്തൂര്‍ സ്വദേശിനിയായ രമ്യ മണികണ്ഠനെതിരെയാണ് പൊലീസ് കേസെടുത്തത്. യുവാവിന് റെയില്‍വെയില്‍ ടിടിഇയായി ജോലി വാഗ് ദാനം ചെയ്തായിരുന്നു പണം തട്ടിയെടുത്തത് എന്നാണ് പരാതി.
സമൂഹ മാധ്യമത്തില്‍ കണ്ട പരസ്യത്തെ തുടര്‍ന്നായിരുന്നു പ്രതിയുമായി പരിചയപ്പെടുന്നത്. തുടര്‍ന്ന് എംപി ക്വാട്ടയില്‍ ജോലി തരപ്പെടുത്താമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 2022-സെപ്തംബര്‍ മാസം മുതല്‍ വിവിധ കാലയളവുകളിലായി 10,70,000 രൂപ കോയമ്പത്തൂര്‍ സ്വദേശിനിയായ പ്രതി കൈവശപ്പെടുത്തിയതായാണ് പരാതിയില്‍ പറയുന്നത്. തുടര്‍ന്ന് ജോലിയോ നല്‍കിയ പണമോ തിരികെ നല്‍കാത്തതിനെ തുടര്‍ന്ന് യുവാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.