Cheating Case | 'റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്': ബിന്‍ഷയ്ക്കെതിരെ രണ്ടു പരാതികളില്‍ കൂടി കേസെടുത്ത് പൊലീസ്
Jul 15, 2022, 19:40 IST
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) ജീവനക്കാരിയായി ആള്‍മാറാട്ടം നടത്തി റെയില്‍വെയില്‍ ജോലി വാഗ്ദാനം നല്‍കി യുവതികളില്‍ നിന്ന് പണം തട്ടിയെടുത്തെന്ന കേസില്‍ അറസ്റ്റിലായ ബിന്‍ഷക്കെതിരെ വീണ്ടും പൊലീസ് കേസെടുത്തു.
മുഴക്കുന്ന് കാക്കയങ്ങാട് സ്വദേശിനിയായ കെ സന്ധ്യ (34), കോട്ടയം പൊയില്‍ പൂള ബസാറിലെ കെ വര്‍ഷ എന്നിവരുടെ പരാതിയിലാണ് ടൗണ്‍ പൊലീസ് കേസെടുത്തത്.
2013 -14 കാലഘട്ടത്തില്‍ കണ്ണൂരിലെ സ്പോര്‍ട്സ് കൗണ്‍സില്‍ ഹോസ്റ്റലില്‍ ജോലി ചെയ്യുന്നതിനിടെ പരിചയപ്പെട്ട ബിന്‍ഷ റെയില്‍ വെയില്‍ ജോലി വാഗ്ദാനം നല്‍കി 20,000 രൂപ വാങ്ങി വഞ്ചിച്ചുവെന്നാണ് കെ സന്ധ്യ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.
2022 മാര്‍ച് മാസം റെയില്‍വേയില്‍ ജോലി വാഗ്ദാനം നല്‍കി പരാതിക്കാരിയായ കെ വര്‍ഷയില്‍ നിന്ന് 23,250 രൂപ കൈപറ്റിയ ശേഷം ജോലിയോ കൊടുത്ത പണമോ തിരിച്ചു നല്‍കാതെ വഞ്ചിച്ചുവെന്നാണ് പരാതി. ടി ടി ആര്‍ ചമഞ്ഞാണ് ബിന്‍ഷ റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പ് നടത്തിയത്.
Keywords: Cheating Case Against Woman, Kannur, News, Cheating, Police, Complaint, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

