Cheating case | യുകെ വിസ വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ്: തളിപ്പറമ്പിലെ സ്വാകര്യ സ്ഥാപന ഉടമയ്ക്കും സഹായിക്കുമെതിരെ പൊലീസ് 6 കേസുകളെടുത്തു
Jan 5, 2023, 21:29 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) ബ്രിടനിലേക്ക് വിസ വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ഥികളില്‍ നിന്നും കോടികള്‍ തട്ടിയെടുത്ത ട്രാവല്‍ ഏജന്‍സി സ്ഥാപനത്തിനെതിരെ കൂടുതല്‍ പരാതികള്‍ ഉയര്‍ന്നതോടെ തളിപ്പറമ്പ് പൊലീസ് വ്യാഴാഴ്ച ആറു കേസുകള്‍ കൂടി രെജിസ്റ്റര്‍ ചെയ്തു.
സ്ഥാപനം പൂട്ടി മുങ്ങിയ ഉടമയ്ക്കെതിരെ തട്ടിപ്പിനിരയായവര്‍ കണ്ണൂര്‍ ഐ ജി ക്ക് പരാതി നല്‍കിയിട്ടുണ്ട്. ഇക്കഴിഞ്ഞ ഡിസംബര്‍ 27 നായിരുന്നു വയനാട് ബത്തേരി തൊടുവട്ടി സ്വദേശി അനൂപ് ടോമി എന്ന 27 കാരന്‍ ആത്മഹത്യ ചെയ്തത്. സ്വകാര്യ വ്യക്തികളില്‍ നിന്നടക്കം വായ്പ വാങ്ങി ആറുലക്ഷത്തോളം രൂപയാണ് അനൂപ് ഏജന്‍സിക്ക് കൈമാറിയത്.
എന്നാല്‍ വൈകാതെ താന്‍ കബളിപ്പിക്കപ്പെടുവെന്ന് ടോമിക്ക് മനസ്സിലായി. പണം തിരികെ ആവശ്യപ്പെട്ടെങ്കിലും മറുപടി പോലും ലഭിച്ചില്ല. പിന്നാലെ ഏജന്‍സി പൂട്ടി ഉടമ മുങ്ങുകയും ചെയ്തു. കടം വാങ്ങിയവര്‍ പണം തിരികെ ചോദിച്ചതോടെ ഈ യുവാവിന് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ മറ്റ് വഴികള്‍ ഒന്നും ഉണ്ടായില്ല. ഇത് അനൂപിന്റെ മാത്രം അനുഭവമല്ലെന്നാണ് ഇപ്പോള്‍ ഉയരുന്ന വ്യാപകമായ പരാതികളില്‍ നിന്നും മനസിലാകുന്നത്.
തളിപ്പറമ്പ് ചിറവക്കിലെ സ്റ്റാര്‍ ഹൈറ്റ്സ് കണ്‍സള്‍ടന്‍സിയെന്ന ട്രാവല്‍ ഏജന്‍സിയുടെ തട്ടിപ്പിനിരയായത് ഇത്തരത്തില്‍ നൂറോളം പേരാണ്. സ്റ്റാര്‍ ഹൈറ്റ് കണ്‍സള്‍ടന്‍സി നടത്തിപ്പുകാര്‍ക്കെതിരെ തളിപ്പറമ്പില്‍ ആറ് കേസുകളാണ് രെജിസ്റ്റര്‍ ചെയ്തത്. നാലു ലക്ഷം മുതല്‍ ആറു ലക്ഷം രൂപ വരെയാണ് പലര്‍ക്കും നഷ്ടപ്പെട്ടത്.
ആദ്യം ബെല്‍ജിയത്തിലേക്ക് ആയിരുന്നു തൊഴില്‍ വാഗ്ദാനം, പിന്നീട് യുകെയിലേക്കും. ഐ ഇ എല്‍ ടി എസ് യോഗ്യത ഇല്ലാത്ത തന്നെ തൊഴില്‍ വിസ ലഭ്യമാക്കുമെന്നായിരുന്നു വാഗ്ദാനം. നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നതായി വിശ്വസിപ്പിച്ച് പല രേഖകളും ഉദ്യോഗാര്‍ഥികള്‍ക്ക് നല്‍കിയെങ്കിലും എല്ലാം വ്യാജമായിരുന്നു.
ഏജന്‍സി ഉടമ പി പി കിഷോറിനെതിരെ തളിപ്പറമ്പ് പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ഇതോടെയാണ് തട്ടിപ്പിനിരയായവര്‍ കണ്ണൂര്‍ റേഞ്ച് ഡി ഐ ജി രാഹുല്‍ ആര്‍ നായര്‍ക്ക് പരാതി നല്‍കിയത്.
Keywords: Cheating case against travel agency owner, Kannur, News, Cheating, Visa, Police, Suicide, Kerala, Complaint.
തളിപറമ്പ് ചിറവക്ക് പ്രവര്‍ത്തിക്കുന്ന ട്രാവല്‍ ഏജന്‍സിക്കെതിരെയാണ് പരാതി ഉയര്‍ന്നത്. നിരവധി ഉദ്യോഗാര്‍ഥികളില്‍ നിന്നും അഞ്ചു മുതല്‍ 13 ലക്ഷം വരെ തട്ടിയെടുത്തുവെന്നാണ് പരാതി. യുകെയിലേക്ക് വിസ വാഗ്ദാനം ചെയ്ത് തളിപ്പറമ്പിലെ ഏജന്‍സി പണം വാങ്ങി വഞ്ചിച്ചതിനെ തുടര്‍ന്ന് വയനാട് പുല്‍പള്ളി സ്വദേശിയായ അനൂപ് ടോമി എന്ന യുവാവ് ജീവനൊടുക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് തളിപ്പറമ്പ് പൊലീസ് അന്വേഷണമാരംഭിച്ചത്. പൊലീസ് അന്വേഷണം ആരംഭിച്ചതോടെ സ്ഥാപനം പൂട്ടി ഉടമ കിഷോര്‍ കുമാറും സഹായി കിരണും സ്ഥലം വിട്ടിരുന്നു. സംഭവത്തില്‍ ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
സ്ഥാപനം പൂട്ടി മുങ്ങിയ ഉടമയ്ക്കെതിരെ തട്ടിപ്പിനിരയായവര്‍ കണ്ണൂര്‍ ഐ ജി ക്ക് പരാതി നല്‍കിയിട്ടുണ്ട്. ഇക്കഴിഞ്ഞ ഡിസംബര്‍ 27 നായിരുന്നു വയനാട് ബത്തേരി തൊടുവട്ടി സ്വദേശി അനൂപ് ടോമി എന്ന 27 കാരന്‍ ആത്മഹത്യ ചെയ്തത്. സ്വകാര്യ വ്യക്തികളില്‍ നിന്നടക്കം വായ്പ വാങ്ങി ആറുലക്ഷത്തോളം രൂപയാണ് അനൂപ് ഏജന്‍സിക്ക് കൈമാറിയത്.
എന്നാല്‍ വൈകാതെ താന്‍ കബളിപ്പിക്കപ്പെടുവെന്ന് ടോമിക്ക് മനസ്സിലായി. പണം തിരികെ ആവശ്യപ്പെട്ടെങ്കിലും മറുപടി പോലും ലഭിച്ചില്ല. പിന്നാലെ ഏജന്‍സി പൂട്ടി ഉടമ മുങ്ങുകയും ചെയ്തു. കടം വാങ്ങിയവര്‍ പണം തിരികെ ചോദിച്ചതോടെ ഈ യുവാവിന് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ മറ്റ് വഴികള്‍ ഒന്നും ഉണ്ടായില്ല. ഇത് അനൂപിന്റെ മാത്രം അനുഭവമല്ലെന്നാണ് ഇപ്പോള്‍ ഉയരുന്ന വ്യാപകമായ പരാതികളില്‍ നിന്നും മനസിലാകുന്നത്.
തളിപ്പറമ്പ് ചിറവക്കിലെ സ്റ്റാര്‍ ഹൈറ്റ്സ് കണ്‍സള്‍ടന്‍സിയെന്ന ട്രാവല്‍ ഏജന്‍സിയുടെ തട്ടിപ്പിനിരയായത് ഇത്തരത്തില്‍ നൂറോളം പേരാണ്. സ്റ്റാര്‍ ഹൈറ്റ് കണ്‍സള്‍ടന്‍സി നടത്തിപ്പുകാര്‍ക്കെതിരെ തളിപ്പറമ്പില്‍ ആറ് കേസുകളാണ് രെജിസ്റ്റര്‍ ചെയ്തത്. നാലു ലക്ഷം മുതല്‍ ആറു ലക്ഷം രൂപ വരെയാണ് പലര്‍ക്കും നഷ്ടപ്പെട്ടത്.
ആദ്യം ബെല്‍ജിയത്തിലേക്ക് ആയിരുന്നു തൊഴില്‍ വാഗ്ദാനം, പിന്നീട് യുകെയിലേക്കും. ഐ ഇ എല്‍ ടി എസ് യോഗ്യത ഇല്ലാത്ത തന്നെ തൊഴില്‍ വിസ ലഭ്യമാക്കുമെന്നായിരുന്നു വാഗ്ദാനം. നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നതായി വിശ്വസിപ്പിച്ച് പല രേഖകളും ഉദ്യോഗാര്‍ഥികള്‍ക്ക് നല്‍കിയെങ്കിലും എല്ലാം വ്യാജമായിരുന്നു.
ഏജന്‍സി ഉടമ പി പി കിഷോറിനെതിരെ തളിപ്പറമ്പ് പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ഇതോടെയാണ് തട്ടിപ്പിനിരയായവര്‍ കണ്ണൂര്‍ റേഞ്ച് ഡി ഐ ജി രാഹുല്‍ ആര്‍ നായര്‍ക്ക് പരാതി നല്‍കിയത്.
Keywords: Cheating case against travel agency owner, Kannur, News, Cheating, Visa, Police, Suicide, Kerala, Complaint.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.