Booked | വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തെന്ന പരാതിയില്‍ മധ്യവയസ്‌കനെതിരെ കേസെടുത്ത് പരിയാരം പൊലീസ്

 


കണ്ണൂര്‍: (www.kvartha.com) വ്യാജ വിസയും ടികറ്റും നല്‍കി വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തെന്ന കേസില്‍ ബേപ്പൂരില്‍ അറസ്റ്റിലായ തില്ലങ്കേരി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ തായത്തലിക്കെതിരെ(56) പരിയാരം പൊലീസും കേസെടുത്തു. പാണപ്പുഴ പറവൂരിലെ മനീഷില്‍ നിന്നും വിസ വാഗ്ദാനം ചെയ്തു അരലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തത്.

ബേപ്പൂര്‍ സ്വദേശിയായ സെക്യൂരിറ്റി ജീവനക്കാരനില്‍ നിന്നും എണ്‍പതിനായിരം രൂപ തട്ടിയെന്ന പരാതിയില്‍ അറസ്റ്റിലായ തായത്തലി ഇപ്പോള്‍ റിമാന്‍ഡിലാണ്. ഇയാളെ കുറിച്ചുളള മാധ്യമ വാര്‍ത്തകള്‍ കണ്ടതിനെ തുടര്‍ന്നാണ് മനീഷ് പരിയാരം പൊലീസില്‍ പരാതി നല്‍കിയത്. ഇതേ തുടര്‍ന്ന് തായത്തലിക്കെതിരെ പരിയാരം പൊലീസ് വഞ്ചനാകുറ്റത്തിന് കേസെടുത്തിട്ടുണ്ട്.

Booked | വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തെന്ന പരാതിയില്‍ മധ്യവയസ്‌കനെതിരെ കേസെടുത്ത് പരിയാരം പൊലീസ്

വിസ തട്ടിപ്പുകേസില്‍ ഇയാള്‍ക്കെതിരെ നിലമ്പൂരിലും കേസെടുത്തിട്ടുണ്ട്. നേരത്തെ കാസര്‍കോട്ടായിരുന്ന ഇയാള്‍ ഇപ്പോള്‍ മീഞ്ചന്തയിലാണ് താമസമെന്ന് പൊലീസ് പറഞ്ഞു. വ്യക്തിബന്ധങ്ങള്‍ ഉപയോഗപ്പെടുത്തിയും കേരള ഹജ്ജ് വെല്‍ഫെയര്‍ കമിറ്റി സംസ്ഥാന അധ്യക്ഷനാണെന്നും പറഞ്ഞുകൊണ്ടായിരുന്നു തട്ടിപ്പു നടത്തുന്നതെന്നും സംസ്ഥാനമാകെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഇയാള്‍ക്കെതിരെ മുപ്പതോളം വഞ്ചനാ കേസുകളുണ്ടെന്നും പരിയാരം പൊലീസ് അറിയിച്ചു.

Keywords:  Cheating case against middle aged man, Kannur, News, Cheating, Police, Booked, Probe, Complaint, Media Report, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia