Booked | 150 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തി മുങ്ങിയെന്ന പരാതിയില്‍ ദമ്പതികളെയും മക്കളേയും പൊലീസ് തിരയുന്നു
Jan 13, 2023, 11:02 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തൃശൂര്‍: (www.kvartha.com) 150 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തി മുങ്ങിയെന്ന പരാതിയില്‍ ദമ്പതികളെയും മക്കളേയും പൊലീസ് തിരയുന്നു. തൃശൂര്‍ വടൂക്കര സ്വദേശി പി ഡി ജോയി, ഭാര്യ റാണി, ഇവരുടെ രണ്ട് ആണ്‍മക്കള്‍ എന്നിവര്‍ക്കെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ഇവര്‍ക്കെതിരെ 10 കേസുകളാണ് രെജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
70 വര്‍ഷമായി ധനകാര്യ സ്ഥാപനം നടത്തി പാരമ്പര്യമുള്ള കുടുംബത്തിലെ അംഗങ്ങളാണ് ഇവര്‍. തൃശൂര്‍ പോസ്റ്റ് ഓഫിസ് റോഡില്‍ ധനവ്യവസായം എന്ന പേരില്‍ തുടങ്ങിയ പണമിടപാട് സ്ഥാപനത്തില്‍ അരണാട്ടുകര, വടൂക്കര ഗ്രാമവാസികളായിരുന്നു നിക്ഷേപകര്‍.
നിക്ഷേപങ്ങള്‍ക്ക് 15 മുതല്‍ 18 ശതമാനം വരെ പലിശയാണ് വാഗ്ദാനം ചെയ്തിരുന്നത്. അഞ്ചു ലക്ഷം രൂപ നിക്ഷേപിച്ചാല്‍ പ്രതിമാസം 8,500 രൂപ വരെ കിട്ടും. സ്ഥാപനത്തിന്റെ വിശ്വാസ്യത കണക്കിലെടുത്ത് സാധാരണക്കാര്‍ മുതല്‍ ബിസിനസുകാര്‍ വരെ ലക്ഷങ്ങള്‍ നിക്ഷേപിച്ചു. എട്ടും പത്തും വര്‍ഷമായി മുടങ്ങാതെ പലിശ കിട്ടിയവരുമുണ്ട്.
നിക്ഷേപങ്ങള്‍ മറ്റുള്ളവര്‍ക്ക് കൊള്ള പലിശയ്ക്ക് നല്‍കി ലാഭം കൊയ്യുന്നതായി വിശ്വസിപ്പിച്ച ജോയിയും കുടുംബവും ആഡംബര ജീവിതമാണ് നയിച്ചതെന്നു പ്രദേശവാസികള്‍ പറയുന്നു. വീട്ടിലെ ആഘോഷത്തിന് കേരളത്തിലെ ഏറ്റവും വലിയ സംഗീത ബാന്‍ഡിനെ കൊണ്ടുവന്നു. ആഡംബര വാഹനങ്ങള്‍ സ്വന്തമാക്കി. രണ്ട് ആഡംബര വീടുകളുണ്ട്. ഒടുവില്‍ ബിസിനസ് തകര്‍ന്നതോടെ മുങ്ങുകയായിരുന്നുവെന്നാണ് പരാതി.
Keywords: Cheating Case Against Couple, Thrissur, News, Cheating, Police, Investment, Probe, Complaint, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

