അമ്മയുടെ ഇന്‍സ്റ്റഗ്രാമില്‍ തുടങ്ങിയ ചാറ്റിങ്; അര്‍ധരാത്രി പത്താം ക്ലാസുകാരി എത്തിയത് ബസ് സ്റ്റോപ്പില്‍; വിളിച്ചിറക്കിയ യുവാവ് പോക്‌സോ കേസില്‍ അറസ്റ്റില്‍
Apr 18, 2020, 17:38 IST
മലപ്പുറം: (www.kvartha.com 18.04.2020) അമ്മയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ചാറ്റ് ചെയ്ത് വശത്താക്കിയ പെണ്‍കുട്ടിയെ അര്‍ധരാത്രി വീട്ടില്‍ നിന്ന് വിളിച്ചിറക്കിയ യുവാവ് പിടിയില്‍. പടപ്പറമ്പ് പരവക്കല്‍ ചക്കുംകുന്നന്‍ മുസ്തഫ (21)യെയാണ് കൊളത്തൂര്‍ സിഐ പിഎം ഷമീര്‍ പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.
പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി മാതാവിന്റെ ഫോണിലെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇയാളുമായി ചാറ്റിങ്ങിലേര്‍പ്പെട്ടത്. ആഴ്ചകളായി ബന്ധം സ്ഥാപിച്ചതിനു ശേഷമാണ് രാത്രിയില്‍ പുറത്തു വരാന്‍ പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടത്. വീട്ടില്‍ വിരുന്നിനു വന്ന ബന്ധുവായ സമപ്രായക്കാരിയോടൊപ്പമാണ് യുവാവ് വിളിച്ചപ്പോള്‍ പെണ്‍കുട്ടി ഇറങ്ങിപ്പോയത്.
രാത്രി ശൗചാലയത്തില്‍പ്പോവാന്‍ എഴുന്നേറ്റ പിതാവ് മറ്റൊരു മുറിയില്‍ കിടന്നിരുന്ന കുട്ടികളെ കാണാഞ്ഞതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഒരു കിലോമീറ്ററപ്പുറത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ ഇവരെ കണ്ടെത്തിയത്. അതേസമയം കുട്ടികളെ തിരയുന്നുണ്ടെന്ന് മനസിലാക്കിയ മുസ്തഫ ഉടനെ സ്ഥലത്തു നിന്നും മുങ്ങിയെങ്കിലും കുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തു. ഇയാളെ മഞ്ചേരി പോക്സോ കോടതിയില്‍ ഹാജരാക്കി.

Keywords: News, Kerala, Malappuram, Police, Case, Arrest, Father, Student, Toilet, Instagram, Social Network, Pocso, Chatting Through Her Mother's Instagram Account
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.