Relief Effort | വയനാടിന് സാന്ത്വന സ്പര്‍ശവുമായി പാട്ടുവണ്ടി പര്യടനവുമായി സേവനം ചാരിറ്റബിള്‍ സൊസൈറ്റി
കണ്ണൂര്‍: (KVARTHA) വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്ന സഹോദരങ്ങള്‍ക്ക് സാന്ത്വന സ്പര്‍ശമേകാന്‍ കണ്ണൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സേവനം ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ പാട്ടുവണ്ടി പര്യടനം നടത്തുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി സഞ്ചരിച്ച് കലാപരിപാടികള്‍ അവതരിപ്പിച്ച് ജനങ്ങളില്‍ നിന്നും ലഭിക്കുന്ന സംഭാവനകള്‍ വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കുകയാണ് ലക്ഷ്യം.
സേവനം ചാരിറ്റബിള്‍ സൊസൈറ്റിയുടെ സാംസ്‌കാരിക വിഭാഗമായ കലാ കൈരളിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
സെപ്റ്റംബര്‍ ഒന്നു മുതല്‍ 16 വരെയാണ് പരിപാടികള്‍ അവതരിപ്പിക്കുക. ഡിസംബര്‍ മാസം പകുതിയോടു കൂടി ഇതേ ആവശ്യം മുന്‍നിര്‍ത്തി സാംസ്‌കാരിക വിഭാഗമായ കലാകൈരളിയുടെ കലാകാരന്മാരെ അണിനിരത്തിയും സിനിമാ താരങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട് മെഗാ സ്റ്റേജ് ഷോ നടത്തുവാനും തീരുമാനിച്ചിട്ടുണ്ട്.
സേവനം ചാരിറ്റബിള്‍ സൊസൈറ്റി ചെയര്‍മാന്‍ സി ധീരജിന്റെ അധ്യക്ഷതയില്‍ കെവി സുമേഷ് എംഎല്‍എ പാട്ടുവണ്ടി പരിപാടി ഉദ്ഘാടനം ചെയ്യും. ജനതാദള്‍ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.പി. ദിവാകരന്‍ ഫ് ളാഗ് ഓഫ് ചെയ്യും. മുന്‍ മേയര്‍ അഡ്വ. ടി.ഒ. മോഹനന്‍, വെള്ളോറ രാജന്‍, ടി.സി. മനോജ്, മുഹമ്മദ് റാഫി, സി.എ. അജീര്‍, വി.വി.സുമേഷ് രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലുളളവര്‍ എന്നിവര്‍ സംസാരിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ ചെയര്‍മാന്‍ സി. ധീരജ്, മുഹമ്മദ് റാഫി, വി.വി. സുമേഷ്, സി.കെ. രൂപേഷന്‍, പോത്തന്‍ ഗോപിനാഥന്‍, ഗിരീഷ് കലാകൈരളി തുടങ്ങിയവര്‍ പങ്കെടുത്തു.
#WayanadFloodRelief #KeralaFloods #Charity #MusicTour #SevanamCharitableSociety #Community #Support #India