വി.എ­സി­നെ­തി­രേ കു­റ്റ­പത്രം ഒ­രു­ങ്ങിയ­ത് നി­യ­മസ­ഭാ സ­മ്മേള­നം ല­ക്ഷ്യ­മിട്ട്

 


വി.എ­സി­നെ­തി­രേ കു­റ്റ­പത്രം ഒ­രു­ങ്ങിയ­ത് നി­യ­മസ­ഭാ സ­മ്മേള­നം ല­ക്ഷ്യ­മിട്ട്
നിയ­മസ­ഭാ സ­മ്മേള­നം ആ­രം­ഭി­ക്കു­ന്ന­തി­നു തൊ­ട്ടു­മുമ്പോ ആ­രം­ഭി­ച്ച ഉ­ട­നേ­തന്നെയോ ഭൂമി ദാ­ന­ക്കേ­സില്‍ വി.എ­സ് അ­ച്യു­താ­ന­ന്ദ­നെ­ ഒന്നാം പ്ര­തി­യാ­ക്കി കോ­ട­തി­യില്‍ കു­റ്റ­പത്രം സ­മര്‍­പിക്കാന്‍ സര്‍­ക്കാര്‍ ആ­ലോ­ചി­ച്ചു. സ­ഭാ­കാല­ത്ത് വി.എ­സി­ന്റെ രാ­ജി ഉ­ണ്ടാ­കു­മെ­ന്നും പ­ക­ര­ക്കാ­ര­നാ­യി സി­.പി.­എം. നി­യ­മസ­ഭാ ക­ക്ഷി ഉ­പ­നേ­താവും പൊ­ളി­റ്റ്­ബ്യൂറോ അം­ഗ­വുമായ കോ­ടി­യേ­രി ബാ­ല­കൃ­ഷ്­ണന്‍ പ്ര­തി­പ­ക്ഷ നേ­താ­വാകും എ­ന്ന വ്യ­ക്തമാ­യ ക­ണ­ക്കു­കൂ­ട്ടലും സര്‍­ക്കാ­രിനും യു.­ഡി.എ­ഫ്. നേ­തൃ­ത്വ­ത്തി­നു­മു­ണ്ടാ­യി­രുന്നു. മ­റ്റു ചില­രെ പ്ര­തി­പ­ക്ഷ നേ­താ­വാ­ക്കാന്‍ മു­ഖ്യ­മ­ന്ത്രിയും കു­ഞ്ഞാ­ലി­ക്കു­ട്ടിയും ഗൂ­ഢാ­ലോ­ച­ന ന­ട­ത്തി­യെ­ന്ന് വ്യാ­ഴാഴ്ച വി.എ­സ്. തു­റ­ന്ന­ടിച്ചത് ഇ­ക്കാ­ര്യ­ത്തില്‍ അ­ദ്ദേ­ഹ­ത്തി­നു ല­ഭി­ച്ച സൂച­ന­ക­ളുടെ അ­ടി­സ്ഥാ­ന­ത്തി­ലാ­ണ്.

അടുത്ത തി­ങ്ക­ളാ­ഴ്­ച­യാ­ണ് പ­തി­മൂന്നാം നി­യ­മ­സ­ഭ­യു­ടെ ആ­റാം സ­മ്മേള­നം ആ­രം­ഭി­ക്കു­ന്നത്. കു­റ്റ­പ­ത്രം­സ­മര്‍­പ്പി­ച്ചാല്‍ പി­ന്നെ വി.എ­സ്. പ്ര­തി­പ­ക്ഷ നേ­താ­വാ­യി തു­ട­രി­ല്ലെ­ന്നു മാ­ത്രമല്ല, എം.എല്‍­.എ. സ്ഥാ­നവും രാ­ജി­വ­യ്­ക്കു­മെ­ന്ന ചര്‍ചയാണ് ത­ല­സ്ഥാന­ത്തെ രാ­ഷ്ട്രീ­യ വൃ­ത്ത­ങ്ങ­ളില്‍ ഏ­താനും ദി­വ­സ­ങ്ങ­ളാ­യി ഉ­ണ്ടാ­യി­രു­ന്ന­ത്. സ­ഭാ സ­മ്മേള­നം ന­ട­ക്കു­മ്പോള്‍ അത്ത­ര­മൊ­രു സാ­ഹ­ചര്യം ഉ­ണ്ടാ­യാല്‍ സ്വാഭാ­വി­ക­മായും പക­രം ഉ­ടന്‍ത­ന്നെ പ്ര­തി­പ­ക്ഷ നേ­താ­വി­നെ ക­ണ്ടെ­ത്താന്‍ സി­.പി.­എം. നിര്‍­ബ­ന്ധി­ത­മാ­കും. കോ­ടി­യേ­രി­യെ­യാ­ണ് ആ സ്ഥാ­നം കാ­ത്തി­രി­ക്കുന്ന­ത് എ­ന്ന­തില്‍ സം­ശ­യ­വു­മില്ല.

ഇ­ക്കാ­ര്യ­ത്തില്‍ സി­പിഎം ഔ­ദ്യോഗി­ക പ­ക്ഷം­കൂ­ടി യു­ഡി­എ­ഫി­ലെ ചി­ല നേ­താ­ക്ക­ളു­ടെ താല്‍­പ­ര്യ­ത്തി­നു കൂ­ട്ടു­നി­ന്നു എ­ന്നാ­ണ് പ­രോ­ക്ഷ­മാ­യി­ വി.എ­സ്. വ്യാ­ഴാഴ്ച ആ­രോ­പി­ച്ചത്. നേ­രി­ട്ടു പ­റ­യാന്‍ ഇ­പ്പോ­ഴു­ദ്ദേ­ശി­ക്കു­ന്നി­ല്ലെ­ന്നു­മാ­ത്രം. വി.എ­സി­ന്റെ മ­കന്‍ വി.എ. അ­രുണ്‍­കു­മാ­റി­നെ­തിരാ­യ വിവി­ധ കേ­സു­കളും വി.എ­സ്. കൂ­ടി പ്ര­തിയാ­യ ഡാ­റ്റാ സെന്റര്‍ കൈ­മാ­റ്റ­ക്കേസും മറ്റും അ­ണി­യ­റ­യില്‍ ഉ­ണ്ടെ­ങ്കിലും ഭൂ­മി­ദാ­ന­ക്കേ­സ് ഇ­ത്ര ശ­ക്തമാ­യ കേ­സാ­ക്കി മാ­റ്റിയ­ത് പാര്‍­ട്ടി­യി­ലെ ത­ന്റെ എ­തി­രാ­ളി­ക­ളു­ടെ ഒ­ത്താ­ശ­യോ­ടെ­യാ­ണെ­ന്ന് വി.എ­സ്. ഉറ­ച്ചു വി­ശ്വ­സി­ക്കു­ന്നുണ്ട്. അ­ദ്ദേ­ഹ­ത്തി­ന്റെ പ­ക്ഷ­ക്കാര്‍ ത­ന്നെ നല്‍­കു­ന്ന സൂ­ച­ന­യാ­ണിത്.

ഇ­തി­നു സ­മാ­ന്ത­ര­മാ­യി വി.എ­സ്. പ­ക്ഷ­ത്ത് ബു­ദ്ധി­പ­രവും ത­ന്ത്ര­പ­ര­വുമാ­യ നീ­ക്ക­ങ്ങ­ളാ­ണു ന­ട­ന്നത്. ഭൂ­മി­ദാ­ന­ക്കേ­സി­ലെ എ­ഫ്‌­ഐ­ആര്‍ റ­ദ്ദാ­ക്ക­ണം എ­ന്നാ­വ­ശ്യ­പ്പെ­ട്ട് വി എ­സ് ഹൈ­ക്കോ­ട­തി­യെ സ­മീ­പി­ച്ച­ത് ഇ­തി­ന്റെ ഭാ­ഗ­മാ­യി­രു­ന്നു.

തി­ങ്ക­ളാ­ഴ്­ച നി­യ­മസ­ഭാ സ­മ്മേള­നം ആ­രം­ഭി­ക്കു­മ്പോള്‍ പ്ര­തി­പ­ക്ഷ നേ­താ­വി­ന്റെ ക­സേ­ര­യില്‍ വി എ­സ് ത­ന്നെ­യാ­ണ് ഉ­ണ്ടാ­വു­ക. അ­ദ്ദേ­ഹ­ത്തെ കു­റ്റ­വി­മു­ക്ത­നാക്കി­യ സിം­ഗിള്‍ ബ­ഞ്ച് വി­ധി­ക്ക് ഡി­വി­ഷന്‍ ബെ­ഞ്ച് സ്റ്റേ നല്‍­കി­യെ­ങ്കിലും സര്‍­ക്കാ­രി­ന് അ­ടു­ത്ത നീ­ക്ക­ങ്ങള്‍­ക്കു­ള്ള പ­ച്ച­ക്കൊ­ടി­യല്ല അത്. വി­ജ­യ­ശ്രീ­ലാ­ളി­ത­നാ­യി വി എ­സ് സ­ഭ­യി­ലെ­ത്തു­മ്പോള്‍, തി­രിച്ച­ടി നേ­രി­ട്ട­തി­ന്റെ അ­പ­മാ­ന­ഭാ­ര­ത്തോ­ടെ­യാ­ണ് ഭ­ര­ണ പ­ക്ഷ­മെ­ത്തു­ക.

Keywords: V.S Achuthanandan, CPM, Case, Kodiyeri Balakrishnan, Chief Minister, Kunhalikutty, MLA, UDF, Court, Kerala, Malayalam News, Kerala Vartha.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia