ദേ­വ­ലോ­കം ഇ­ര­ട്ട­ക്കൊ­ല: ഇമാം ഹു­സൈ­നെ­തിരെ കു­റ്റ­പ­ത്രം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ദേ­വ­ലോ­കം ഇ­ര­ട്ട­ക്കൊ­ല: ഇമാം ഹു­സൈ­നെ­തിരെ കു­റ്റ­പ­ത്രം
Imam Husain
കാ­സര്‍­കോ­ട്: കോ­ളി­ള­ക്കം സൃ­ഷ്ടി­ച്ച ദേ­വ­ലോ­കം ഇ­ര­ട്ട­ക്കൊ­ല­ക്കേ­സ് പ്ര­തി­ക്കെ­തി­രെ കു­റ്റ­പ­ത്രം സ­മര്‍­പ്പി­ച്ചു. ക്രൈം­ബ്രാ­ഞ്ചി­ന്റെ കോ­ഴി­ക്കോ­ട് വിം­ഗാ­ണ് കാ­സര്‍­കോ­ട് ഫ­സ്റ്റ് ക്ലാ­സ് മ­ജി­സ്‌­ട്രേ­റ്റ് കോ­ട­തി­യില്‍ കു­റ്റ­പ­ത്രം സ­മര്‍­പ്പി­ച്ച­ത്. കു­റ്റ­പ­ത്രം പി­ന്നീ­ട് വി­ചാ­ര­ണ കോ­ട­തി­യാ­യ ജി­ല്ലാ സെ­ഷന്‍­സ് കോ­ട­തി­ക്ക് കൈ­മാറി.­

കര്‍­ണാ­ട­ക, സാ­ഗര്‍, ജ­ന്ന­ത്ത്­ഗ­ല്ലി സ്വ­ദേ­ശി­യും ബാം­ഗ്ലൂര്‍ നി­ല­മം­ഗ­ലം ബി­ലാല്‍ ന­ഗ­റില്‍ താ­മ­സ­ക്കാ­ര­നു­മാ­യ ഇ­മാം­ഹു­സൈന്‍(52) ആ­ണ് കേ­സി­ലെ പ്ര­തി.­

1993 ഒ­ക്ടോ­ബര്‍ ഒമ്പതിനാ­ണ് കേ­സി­നാ­സ്­പ­ദ­മാ­യ സം­ഭ­വം. പെര്‍­ള, ദേ­വ­ലോ­ക­ത്തെ കര്‍­ഷ­ക ദ­മ്പ­തി­ക­ളാ­യ ശ്രീ­കൃ­ഷ്­ണ­ഭ­ട്ട്(45), ഭാ­ര്യ ശ്രീ­മ­തി ഭ­ട്ട്(35) എ­ന്നി­വ­രാ­ണ് കൊ­ല്ല­പ്പെ­ട്ട­ത്. സം­ഭ­വ­സ­മ­യ­ത്ത് മം­ഗ­ലാ­പു­രം ന­ഗ­ര­ത്തി­ലെ ഒ­രു ലോ­ഡ്­ജില്‍ മു­റി­യെ­ടു­ത്ത് ദുര്‍­മ­ന്ത്ര­വാ­ദ­വും ജ്യോ­തി­ഷ­വും ന­ട­ത്തി­വ­രി­ക­യാ­യി­രു­ന്നു ഇ­മാം­ഹു­സൈന്‍.­

ശ്രീ­കൃ­ഷ്­ണ­ഭ­ട്ടി­ന്റെ വീ­ട്ടു പ­റ­മ്പില്‍ മ­റ­ഞ്ഞി­രി­ക്കു­ന്ന നി­ധി എ­ടു­ത്തു ത­രാ­മെ­ന്നു ­പ­റ­ഞ്ഞാ­ണ് പ്ര­തി­യാ­യ ഇ­മാം ഹു­സൈന്‍ ദേ­വ­ലോ­ക­ത്ത് എ­ത്തി­യ­ത്. രാ­ത്രി­യില്‍ വീ­ട്ടി­ലെ­ത്തി­യ പ്ര­തി ചി­ല പൂ­ജ­കള്‍ ന­ട­ത്തി­യ ശേ­ഷം ഉ­റ­ക്ക­ഗു­ളി­ക ക­ലര്‍­ത്തി­യ വെ­ള്ളം പ്ര­സാ­ദം എ­ന്ന് പ­റ­ഞ്ഞ് ശ്രീ­മ­തി­യെ­ക്കൊ­ണ്ട് കു­ടി­പ്പിച്ചു. തു­ടര്‍­ന്ന് ശ്രീ­കൃ­ഷ്­ണ­ഭ­ട്ടി­നേ­യും കൊ­ണ്ട് വീ­ടി­നു മുന്‍­വ­ശ­ത്തെ ക­വു­ങ്ങിന്‍ തോ­ട്ട­ത്തി­ലെ­ത്തി നേ­ര­ത്തെ എ­ടു­ത്ത കു­ഴി­യി­ലേ­ക്ക് ഇ­റ­ക്കി നിര്‍­ത്തു­ക­യും ക­ണ്ണ­ട­ച്ച് പ്രാര്‍­ത്ഥി­ക്കാ­നും പ­റ­ഞ്ഞു.

അ­തി­നു­ശേ­ഷം മണ്‍­വെ­ട്ടി­യു­ടെ പിടി­കൊ­ണ്ട് ശ്രീ­കൃ­ഷ്­ണ­ഭ­ട്ടി­ന്റെ ത­ല­യ്­ക്ക­ടി­ച്ച് കൊ­ല­പ്പെ­ടുത്തി­ മൂ­ടു­ക­യാ­യി­രു­ന്നു­വെ­ന്ന് ക്രൈം­ബ്രാ­ഞ്ച് സ­മര്‍­പ്പി­ച്ച കു­റ്റ­പ­ത്ര­ത്തില്‍ പ­റ­യു­ന്നു. പ്ര­തി പി­ന്നീട് ശ്രീ­കൃഷ്­ണ ഭ­ട്ടി­ന്റെ വീ­ട്ടില്‍ തി­രി­ച്ചെത്തി. ആ സ­മയ­ത്ത് ശ്രീമ­തി വീ­ട്ടി­നക­ത്ത് മ­യ­ങ്ങി­ക്കി­ട­ക്കു­ക­യാ­യി­രുന്നു. തു­ടര്‍­ന്ന് പ്ര­തി ശ്രീ­മ­തി­യെ ബ­ലാ­ത്സം­ഗം ചെ­യ്യാന്‍ ശ്ര­മി­ക്കു­കയും ശ­രീ­ര­ത്തില്‍ ക്ഷ­തം ഏല്‍­പ്പി­ക്കു­കയും ചെ­യ്തു. ബ­ലാ­ത്സം­ഗം ചെ­യ്യാ­നു­ള്ള ശ്ര­മം പ­രാ­ജ­യ­പ്പെ­ട്ട­പ്പോള്‍ വീ­ട്ടി­നക­ത്തെ അ­ലമാ­ര കു­ത്തി­ത്തുറ­ന്ന് അ­തി­നക­ത്ത് സൂ­ക്ഷി­ച്ചി­രു­ന്ന 10 പ­വന്‍ സ്വര്‍­ണാ­ഭ­ര­ണ­ങ്ങ­ളു­മാ­യി ഇ­മാംഹു­സൈന്‍ ദേ­വ­ലോക­ത്തു നിന്നും ര­ക്ഷ­പ്പെ­ടു­ക­യാ­യി­രു­ന്നു­വെന്നും കു­റ്റ­പ­ത്ര­ത്തില്‍ പ­റ­യുന്നു. പി­റ്റേ ദിവ­സം പു­ലര്‍­ച്ചെ­യാ­ണ് നാ­ടി­നെ ന­ടുക്കി­യ ഇ­ര­ട്ട­ക്കൊ­ല­ക്കേ­സി­നെ­ക്കു­റി­ച്ച് പുറം­ലോ­കം അ­റി­ഞ്ഞത്. ബ­ദി­യ­ഡുക്ക പോ­ലീ­സ് ന­ടത്തി­യ അ­ന്വേ­ഷ­ണ­ത്തി­ലാ­ണ് ശ്രീ­കൃഷ്­ണ ഭ­ട്ടി­ന്റെ മൃ­ത­ദേ­ഹം തോ­ട്ട­ത്തി­ലെ കു­ഴി­യില്‍ ക­ണ്ടെ­ത്തി­യത്.

ലോ­ക്കല്‍ പോ­ലീ­സ് ന­ടത്തി­യ അ­ന്വേ­ഷ­ണ­ത്തില്‍ ഇ­ര­ട്ട­ക്കൊ­ല ന­ട­ത്തിയ­ത് ദുര്‍­മ­ന്ത്ര­വാ­ദിയാ­യ ഇമാം ഹു­സൈന്‍ ആ­ണെ­ന്നു ക­ണ്ടെ­ത്തി­യെ­ങ്കിലും പ്ര­തി­യെ പി­ടി­കൂ­ടാന്‍ ക­ഴി­ഞ്ഞില്ല. ബ­ദി­യ­ഡു­ക്ക എസ്.ഐ­യാ­യി­രു­ന്ന ചന്തു, സി.ഐ­മാരാ­യ എം.പി. മ­ജീദ്, കെ.പി. മോ­ഹന്‍­ദാസ്, ഡി.വൈ.എ­സ്.പി­മാരായ പൊ­ന്നന്‍ ഭാ­സ­കരന്‍, ജ­യ­ച­ന്ദ്രന്‍, കാസര്‍­കോ­ട് എസ്.പി ആ­യി­രു­ന്ന എ.വി. ജോര്‍­ജ്ജ് എ­ന്നി­വ­രാ­ണ് കേ­സ് പ­ല ഘ­ട്ട­ങ്ങ­ളി­ലാ­യി അ­ന്വേ­ഷി­ച്ചത്. പി­ന്നീ­ട് ക്രൈം­ബ്രാ­ഞ്ചി­നു കൈ­മാറി­യ കേ­സ് പ­ല ഉ­ദ്യോ­ഗ­സ്ഥരും അ­ന്വേ­ഷി­ച്ചു­വെ­ങ്കിലും പ്ര­തി­യെ ക­ണ്ടെ­ത്താന്‍ ക­ഴി­ഞ്ഞില്ല.

ഏ­റ്റവും ഒ­ടു­വില്‍ കൊ­ല­പാ­ത­ക­ക്കേ­സു­കള്‍ അ­ന്വേ­ഷി­ക്കുന്ന കോ­ഴി­ക്കോ­ട് ക്രൈം­ബ്രാ­ഞ്ചി­നു കൈ­മാ­റു­ക­യാ­യി­രുന്നു. തു­ടര്‍­ന്ന് ക­ണ്ണൂര്‍ ക്രൈം­ബ്രാ­ഞ്ച് ഡി.വൈ.എ­സ്.പി കെ.പി. സ­ന്തോ­ഷ് കു­മാര്‍, സി.ഐ. അ­ച്യൂതന്‍, എ.എസ്.ഐ. കെ.കെ. രാ­ഘ­വന്‍ എ­ന്നി­വ­രു­ടെ നേ­തൃ­ത്വ­ത്തില്‍ കര്‍­ണാ­ട­ക­യില്‍ ന­ടത്തി­യ ര­ഹ­സ്യാ­ന്വേ­ഷ­ണ­ത്തി­നി­ട­യി­ലാണ് 2012 ഏ­പ്രില്‍ 20ന് നി­ല­മം­ഗല­ത്തു വെ­ച്ച് ഇമാം ഹു­സൈ­നെ അ­റ­സ്റ്റു ചെ­യ്­തത്. പി­ന്നീ­ട് കാസര്‍­കോ­ട്ടെ­ത്തി­ച്ച് കോ­ട­തി­യില്‍ ഹാ­ജ­രാ­ക്കു­ക­യാ­യി­രുന്നു. കാസര്‍­കോ­ട് സ­ബ്­ജ­യി­ലില്‍ വെ­ച്ച് തി­രി­ച്ച­റി­യല്‍ പ­രേ­ഡ് ന­ട­ത്തി­യി­രുന്നു. സാ­ക്ഷി­കള്‍ പ്ര­തി­യെ തി­രി­ച്ച­റി­ഞ്ഞ­തി­നെ­ത്തു­ടര്‍­ന്നാ­ണ് കു­റ്റ­പത്രം സ­മര്‍­പ്പി­ച്ചത്. കു­റ്റ­പ­ത്ര­ത്തോ­ടൊ­പ്പം 58 ഡോ­ക്യു­മെന്റ്‌­സും ഹാ­ജ­രാക്കി. കേ­സില്‍ പോ­ലീ­സ് ഉ­ദ്യോ­ഗ­സ്ഥ­ര­ട­ക്കം 68 സാ­ക്ഷി­ക­ളുണ്ട്.

Keywords:  Murder case, Court, kasaragod, Crime Branch.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia