Road Safety | റോഡ് സുരക്ഷയെയും നിയമങ്ങളെയും കുറിച്ച് മദ്റസാ പാഠപുസ്തകത്തിൽ അധ്യായം; സാമൂഹ്യ മാധ്യമങ്ങളിൽ അഭിനന്ദനം

 


കോഴിക്കോട്: (www.kvartha.com) റോഡ് സുരക്ഷയെയും നിയമങ്ങളെയും കുറിച്ച് അവബോധം സൃഷ്ടിക്കുന്ന മദ്റസാ പാഠപുസ്തകത്തിന് സാമൂഹ്യ മാധ്യമങ്ങളിൽ അഭിനന്ദനം. കാന്തപുരം എപി അബൂബകർ മുസ്ലിയാരുടെ നേതൃത്വത്തിലുള്ള സുന്നി വിദ്യാഭ്യാസ ബോർഡ് പുറത്തിറക്കിയ മൂന്നാം ക്ലാസിലെ 'ദുറൂസുൽ ഇസ്ലാം' എന്ന പുസ്തകത്തിലാണ് ഇക്കാര്യങ്ങൾ പ്രതിപാദിക്കുന്നത്.

Road Safety | റോഡ് സുരക്ഷയെയും നിയമങ്ങളെയും കുറിച്ച് മദ്റസാ പാഠപുസ്തകത്തിൽ അധ്യായം; സാമൂഹ്യ മാധ്യമങ്ങളിൽ അഭിനന്ദനം

ഇതിലെ 'തവക്കൽ തു അല്ലലാഹ്' എന്ന അധ്യായത്തിലാണ് വാഹനം ഓടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും നിയമങ്ങളും വ്യക്തമാക്കുന്നത്. കാർ യാത്രക്കാർ സീറ്റ് ബെൽറ്റും ഇരുചക്ര വാഹന യാത്രക്കാർ ഹെൽമെറ്റും ധരിക്കണമെന്നും അത് സുരക്ഷയ്ക്ക് വേണ്ടിയാണെന്നും പാഠഭാഗത്തിൽ പറയുന്നു. കൂടാതെ അമിത വേഗതയിൽ വാഹനം ഓടിക്കരുതെന്നും വ്യക്തമാക്കുന്നുണ്ട്.

ട്രാഫിക് നിയമങ്ങൾ പാലിക്കണമെന്നും ട്രാഫിക് ജൻക്ഷനുകളിൽ ചുവപ്പ് ലൈറ്റ് തെളിഞ്ഞാൽ വാഹനം നിർത്തിയിടണമെന്നും കുഞ്ഞു മനസുകളെ പഠിപ്പിക്കുന്നു. റോഡ് സുരക്ഷാ വിദ്യാഭ്യാസം സ്‌കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തമായി നിലനിൽക്കുമ്പോൾ തന്നെയാണ് മദ്റസാ പാഠപുസ്തകത്തിൽ ഇക്കാര്യങ്ങൾ ചേർത്ത് സുന്നി വിദ്യാഭ്യാസ ബോർഡ് മാതൃകയായത്.

കേരളത്തിലും വിദേശരാജ്യങ്ങളിലുമായി സുന്നി വിദ്യാഭ്യാസ ബോർഡിന് കീഴിലുള്ള പതിനായിരത്തിലേറെ മദ്രസകളില്‍ പുസ്തകം പഠിപ്പിക്കുന്നുണ്ട്. റോഡ് അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ അതിനെ ചെറുക്കാൻ ചെറിയ പ്രായം തൊട്ടേ അവബോധം സൃഷ്ടിക്കുന്ന സുന്നി വിദ്യാഭ്യാസ ബോർഡിന്റെ നടപടി അഭിന്ദനാർഹമാണെന്ന് സാമൂഹ്യ മാധ്യമങ്ങളിൽ ഉപയോക്താക്കൾ കുറിച്ചു.

Keywords: News, Kozhikod, Kerala, Road Safety, Madrasa, Samastha, Sunni Vidyabhyasa Board, Islamic Education, Chapter in madrasa textbook on road safety and rules.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia