UAPA | ചപ്പാരം ഏറ്റുമുട്ടലില്‍ അഞ്ചു മാവോയിസ്റ്റുകള്‍ ഉണ്ടായിരുന്നതായി പൊലീസ്; പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തി

 


വയനാട്: (KVARTHA) മാനന്തവാടിയിലെ പേരിയ ചപ്പാരം ഏറ്റുമുട്ടലില്‍ പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തി. അഞ്ചു മാവോയിസ്റ്റുകള്‍ ഉണ്ടായിരുന്നതായി പൊലീസ് എഫ്‌ഐആര്‍. പിടിയിലായ ചന്ദ്രു, ഉണ്ണിമായ, ഓടിരക്ഷപ്പെട്ട രണ്ടുപേര്‍, ഇവര്‍ക്ക് പുറമെ വീട്ടിന് സമീപം സായുധനായ ഒരാള്‍ കൂടി കാവലുണ്ടായിരുന്നുവെന്നാണ് പൊലീസിന്റെ എഫ്‌ഐആര്‍.

ഇവര്‍ തന്‍ഡര്‍ ബോള്‍ടിന് നേരെ പലതവണ വെടിവച്ചെന്നും പൊലീസ് വ്യക്തമാക്കി. അഞ്ചുദിവസത്തെ പൊലീസ് കസ്റ്റഡിയാണ് കല്‍പ്പറ്റ കോടതി അനുവദിച്ചിരിക്കുന്നത്. കാട്ടിലേക്ക് ഓടിമറഞ്ഞ് രക്ഷപ്പെട്ട മൂന്നുപേര്‍ക്കായുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്.

അതേസമയം, നിലവില്‍ നാല് തോക്കുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവയെല്ലാം വിവിധ സേനാവിഭാഗങ്ങളില്‍ നിന്ന് അപഹരിച്ചതാണെന്നും തോക്കുകളുടെ ബാലിസ്റ്റിക് പരിശോധന വ്യാഴാഴ്ച (09.11.2023) തന്നെ പൂര്‍ത്തിയാക്കാനാണ് ശ്രമമെന്നും അന്വേഷണ സംഘം അറിയിച്ചു.

പിടിച്ചെടുത്ത ഏതൊക്കെ തോക്കുകളില്‍ നിന്നാണ് വെടിവച്ചതെന്ന് ശാസ്ത്രീയമായി സ്ഥിരീകരിക്കാന്‍ കൂടിയാണ് പരിശോധന. ഇതുപൂര്‍ത്തിയായാല്‍, ഉടനെ തന്നെ പൊലീസ് മാവോയിസ്റ്റുകളുമായി തെളിവെടുപ്പ് പൂര്‍ത്തിയാക്കും.

UAPA | ചപ്പാരം ഏറ്റുമുട്ടലില്‍ അഞ്ചു മാവോയിസ്റ്റുകള്‍ ഉണ്ടായിരുന്നതായി പൊലീസ്; പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തി



Keywords: News, Kerala, Kerala-News, Wayanad-News, Police-News, Chapparam News, Wayanad News, Encounter, Police, Thunder Bolt, UAPA, Imposed, Arrested, Maoists, Chapparam encounter; UAPA imposed against arrested Maoists.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia