Minister's Seat | സംസ്ഥാന നിയമസഭയില്‍ മന്ത്രിമാരുടെ സീറ്റുകളില്‍ മാറ്റം; കെ രാധാകൃഷ്ണന്റെ കസേരയില്‍ രണ്ടാമനായി സ്ഥാനമുറപ്പിച്ച് ധനമന്ത്രി; പുതുതായി എത്തിയ ഒആര്‍ കേളു രണ്ടാം നിരയില്‍


തിരുവനന്തപുരം: (KVARTHA) സംസ്ഥാന നിയമസഭയില്‍ മന്ത്രിമാരുടെ സീറ്റുകളില്‍ മാറ്റം. ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ രണ്ടാമനായി മുഖ്യമന്ത്രി പിണറായി വിജയനരികില്‍ സ്ഥാനം ഉറപ്പിച്ചു. നേരത്തെ പാര്‍ലമെന്ററി കാര്യ-ദേവസ്വം, പട്ടികജാതി വകുപ്പുകളുടെ ചുമതലയുണ്ടായിരുന്ന കെ രാധാകൃഷ്ണന്‍ ആണ് മുഖ്യമന്ത്രിക്ക് തൊട്ടടുത്ത് രണ്ടാമത്തെ സീറ്റില്‍ ഇരുന്നിരുന്നത്. കെ രാധാകൃഷ്ണന്‍ ലോക് സഭയിലേക്ക് പോയപ്പോള്‍ ഒഴിഞ്ഞ കസേരയാണ് ബാലഗോപാലിന് ലഭിച്ചത്.
റവന്യു മന്ത്രി കെ രാജന്‍ മൂന്നാമത്തെ ഇരിപ്പിടം സ്വന്തമാക്കിയപ്പോള്‍ രാധാകൃഷ്ണന് പകരം മന്ത്രിയായെത്തിയ ഒആര്‍ കേളുവിന് രണ്ടാം നിരയിലാണ് ഇരിപ്പിടം ലഭിച്ചത്.
ജീവാനന്ദം നിര്‍ബന്ധിത പദ്ധതിയല്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ പറഞ്ഞു. ഇന്‍ഷുറന്‍സ് പരിരക്ഷയാണ്. ഇതില്‍ പഠനം നടത്തിവരുന്നുവെന്നും ധനമന്ത്രി അറിയിച്ചു. സര്‍കാര്‍ ജീവനക്കാര്‍ക്ക് വിരമിച്ച ശേഷം നിശ്ചിത തുക നല്‍കാന്‍ ഉദ്ദേശിക്കുന്ന ജീവാനന്ദം ആന്വിറ്റി പദ്ധതിക്ക് എതിരെ സെക്രടേറിയറ്റ് ആക്ഷന്‍ കൗണ്‍സില്‍ രംഗത്തെത്തിയിരുന്നു.