Chandy Oommen | തെറ്റിദ്ധാരണ ഉണ്ടായെങ്കില്‍ ക്ഷമ ചോദിക്കുന്നു, വിമര്‍ശനത്തിന് പിന്നില്‍ അപ്പയെ സ്‌നേഹിക്കുന്നവരുടെ വികാരം; പിണറായി സ്തുതിയില്‍ വിശദീകരണവുമായി ചാണ്ടി ഉമ്മന്‍


രാഹുല്‍ ഗാന്ധി അര്‍ഹനായി
തിരുവനന്തപുരം: (KVARTHA) ഉമ്മന്‍ ചാണ്ടി (Oommen Chandy) അനുസ്മരണ വേദിയിലെ (Memorial platform) പിണറായി (Pinarayi) സ്തുതിയില്‍ വിശദീകരണവുമായി (Explanation) ചാണ്ടി ഉമ്മന്‍ എംഎല്‍എ (Chandy Oommen MLA) . പ്രതികരണം രാഷ്ട്രീയമായല്ലെന്നും (Politics) വ്യക്തിപരമാണെന്നും പറഞ്ഞ ചാണ്ടി ഉമ്മന്‍ തെറ്റിദ്ധാരണ ഉണ്ടായെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും (Apologized) അറിയിച്ചു. ഉമ്മന്‍ ചാണ്ടിയെ സ്‌നേഹിക്കുന്നത് കൊണ്ടാണ് തനിക്കെതിരെ സമൂഹമാധ്യമങ്ങളിലടക്കം (Social Media) ഇത്രയേറെ വിമര്‍ശനമുണ്ടായതെന്നും (Criticism) അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ ഉമ്മന്‍ ചാണ്ടിയെ കൊല്ലാന്‍ ശ്രമിച്ചവനെന്ന ആക്ഷേപം പോലും തനിക്കെതിരെ ഉണ്ടായിട്ടുണ്ടെന്നും ചാണ്ടി ഉമ്മന്‍ ഓര്‍ത്തെടുത്തു. ഉമ്മന്‍ചാണ്ടി ഫൗണ്ടേഷന്റെ മികച്ച പൊതുപ്രവര്‍ത്തകനുള്ള പ്രഥമപുരസ്‌കാരം പ്രഖ്യാപന വേദിയിലായിരുന്നു ചാണ്ടി ഉമ്മന്റെ പ്രതികരണം.
ഉമ്മന്‍ ചാണ്ടിയുടെ അനുസ്മരണ പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച ചാണ്ടി ഉമ്മനെ വിമര്‍ശിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ ജോര്‍ജ് പൂന്തോട്ടം രംഗത്തെത്തിയിരുന്നു. ജനസ്വീകാര്യതയില്ലാത്ത മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതിഛായ മെച്ചപ്പെടുത്താനുള്ള ആസൂത്രിത നീക്കത്തിന് ചാണ്ടി ഉമ്മന്‍ കരുവായതാണ് കത്തെഴുതാന്‍ പ്രേരിപ്പിച്ചതെന്ന് അഡ്വ.ജോര്‍ജ് പൂന്തോട്ടം പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ചാണ്ടി ഉമ്മന്റെ വിശദീകരണം.
ഉമ്മന്‍ചാണ്ടി ഫൗണ്ടേഷന്റെ മികച്ച പൊതുപ്രവര്‍ത്തകനുള്ള പ്രഥമപുരസ്‌കാരത്തിന് ലോക് സഭാ പ്രതിപക്ഷ നേതാവ്
രാഹുല്‍ ഗാന്ധി അര്‍ഹനായി. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ചാണ്ടി ഉമ്മന്‍ ചെയര്‍മാനും ശശി തരൂര്‍ കണ്‍വീനറുമായ ഫൗണ്ടേഷനാണ് പുരസ്‌കാരത്തിന് രാഹുല്‍ ഗാന്ധിയെ തിരഞ്ഞെടുത്തത്.