Chandy Oommen | മണ്‍മറഞ്ഞുപോയ തന്റെ പിതാവിനെ വിവാദത്തില്‍ ഉള്‍പെടുത്തരുതെന്ന അഭ്യര്‍ഥനയുമായി മകന്‍ ചാണ്ടി ഉമ്മന്‍
Aug 10, 2023, 16:28 IST
കോട്ടയം: (www.kvartha.com) മണ്‍മറഞ്ഞുപോയ തന്റെ പിതാവിനെ വിവാദത്തില്‍ ഉള്‍പെടുത്തരുതെന്ന അഭ്യര്‍ഥനയുമായി മകനും പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായ ചാണ്ടി ഉമ്മന്‍. പിതാവിന്റെ മരണാനന്തര ചടങ്ങു പോലും ഇതുവരെ തീര്‍ന്നിട്ടില്ലെന്നും ചാണ്ടി ഉമ്മന്‍ ചൂണ്ടിക്കാട്ടി. അദ്ദേഹത്തെക്കുറിച്ച് ഒന്ന് ഓര്‍ക്കാന്‍പോലും ഇതുവരെ സമയം കിട്ടിയിട്ടില്ല. പിതാവിനെക്കുറിച്ച് ആര് എന്തു പറഞ്ഞാലും പ്രതികരിക്കാനില്ല. അദ്ദേഹത്തെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് മാത്രമാണ് അഭ്യര്‍ഥനയെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
ഉമ്മന്‍ ചാണ്ടിയെ പുണ്യാളനായി ചിത്രീകരിക്കുന്നതിനെതിരെ നിയമനടപടിക്കു പോകുമെന്ന സിപിഎം പ്രഖ്യാപനത്തേക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ചാണ്ടി ഉമ്മന്‍. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനായ നിബുവിനെ പരിഗണിച്ചിരുന്നതായി തനിക്കും കേട്ടറിവു മാത്രമേയുള്ളൂവെന്ന് ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി. ബിജെപി സ്ഥാനാര്‍ഥിയായി അനില്‍ ആന്റണി എത്തിയേക്കുമെന്ന പ്രചാരണത്തെക്കുറിച്ച് സൂചിപ്പിച്ചെങ്കിലും, ചാണ്ടി ഉമ്മന്‍ പ്രതികരിക്കാതെ മടങ്ങി.
ചാണ്ടി ഉമ്മന്‍ വാക്കുകള്‍:
ഇവിടെ തിരഞ്ഞെടുപ്പു നടക്കുന്ന സാഹചര്യം നിങ്ങള്‍ക്കറിയാം. എന്റെ പിതാവിന്റെ ചടങ്ങു പോലും തീര്‍ന്നിട്ടില്ല. സത്യം പറഞ്ഞാല്‍ അദ്ദേഹത്തെപ്പറ്റി ഒന്ന് ഓര്‍ക്കാന്‍ പോലും എനിക്ക് സമയം കിട്ടിയിട്ടില്ല. അതുകൊണ്ട്, ഞാന്‍ ഒരു വിവാദത്തിനുമില്ല. ആര് എന്തു പറഞ്ഞാലും ഞങ്ങള്‍ക്ക് ആരോടും യാതൊരു പ്രശ്‌നവുമില്ല.
എന്റെ പിതാവ് എന്നെ സംബന്ധിച്ച് ആരാണെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിനെതിരായ പ്രചാരണങ്ങളില്‍ ആരോടും ഒന്നും പറയാനില്ല. ദയവു ചെയ്ത് വിവാദമാക്കരുതെന്ന അഭ്യര്‍ഥനയാണ് എനിക്കുള്ളത്. മണ്‍പറഞ്ഞുപോയ ഒരാളെ അങ്ങനെയൊരു വിവാദത്തില്‍ ഉള്‍പെടുത്തരുത്- എന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
നിബുവിനെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി പരിഗണിച്ചിരുന്നതായി ചൂണ്ടിക്കാട്ടിയപ്പോള്‍ ചാണ്ടി ഉമ്മന്റെ മറുപടി ഇങ്ങനെ:
അതേക്കുറിച്ച് നിബു എന്തു പറഞ്ഞു. അതു മാത്രമേ എനിക്കും അറിയൂ. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആരായാലും അവര്‍ക്കു സ്വാതന്ത്ര്യമില്ലേ അതു തീരുമാനിക്കാന്‍. അവരു തീരുമാനിച്ചോട്ടെ. അതിനകത്ത് ഒരു മാന്യതയില്ലേ? അവരുടെ സ്ഥാനാര്‍ഥി ആരാകണമെന്ന് അവര്‍ തീരുമാനിക്കട്ടെ. അതിനകത്ത് നമ്മളെന്തിനാണ് ഇടപെടുന്നത്? ഞങ്ങള്‍ ഞങ്ങളുടെ ദൗത്യവുമായി മുന്നോട്ടു പോകുന്നു.
ഉമ്മന്‍ ചാണ്ടിയുമായി ബന്ധപ്പെട്ടയാള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകുമെന്ന് കഴിഞ്ഞദിവസമാണ് ആരോ എന്നോടു പറഞ്ഞത്. പേരു പോലും പറഞ്ഞില്ല. ഇന്നിതാ ഒരു പേരുമായി വരുന്നു. എനിക്കറിയില്ല. ഇങ്ങനെ വിവാദങ്ങളുണ്ടാക്കുന്നത് എന്തിനാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഇവിടെ യാതൊരു പ്രശ്‌നവുമില്ല- എന്നും ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി.
ഉമ്മന്‍ ചാണ്ടിയെ പുണ്യാളനായി ചിത്രീകരിക്കുന്നതിനെതിരെ നിയമനടപടിക്കു പോകുമെന്ന സിപിഎം പ്രഖ്യാപനത്തേക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ചാണ്ടി ഉമ്മന്‍. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനായ നിബുവിനെ പരിഗണിച്ചിരുന്നതായി തനിക്കും കേട്ടറിവു മാത്രമേയുള്ളൂവെന്ന് ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി. ബിജെപി സ്ഥാനാര്‍ഥിയായി അനില്‍ ആന്റണി എത്തിയേക്കുമെന്ന പ്രചാരണത്തെക്കുറിച്ച് സൂചിപ്പിച്ചെങ്കിലും, ചാണ്ടി ഉമ്മന്‍ പ്രതികരിക്കാതെ മടങ്ങി.
ചാണ്ടി ഉമ്മന്‍ വാക്കുകള്‍:
ഇവിടെ തിരഞ്ഞെടുപ്പു നടക്കുന്ന സാഹചര്യം നിങ്ങള്‍ക്കറിയാം. എന്റെ പിതാവിന്റെ ചടങ്ങു പോലും തീര്‍ന്നിട്ടില്ല. സത്യം പറഞ്ഞാല്‍ അദ്ദേഹത്തെപ്പറ്റി ഒന്ന് ഓര്‍ക്കാന്‍ പോലും എനിക്ക് സമയം കിട്ടിയിട്ടില്ല. അതുകൊണ്ട്, ഞാന്‍ ഒരു വിവാദത്തിനുമില്ല. ആര് എന്തു പറഞ്ഞാലും ഞങ്ങള്‍ക്ക് ആരോടും യാതൊരു പ്രശ്‌നവുമില്ല.
എന്റെ പിതാവ് എന്നെ സംബന്ധിച്ച് ആരാണെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിനെതിരായ പ്രചാരണങ്ങളില്‍ ആരോടും ഒന്നും പറയാനില്ല. ദയവു ചെയ്ത് വിവാദമാക്കരുതെന്ന അഭ്യര്‍ഥനയാണ് എനിക്കുള്ളത്. മണ്‍പറഞ്ഞുപോയ ഒരാളെ അങ്ങനെയൊരു വിവാദത്തില്‍ ഉള്‍പെടുത്തരുത്- എന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
നിബുവിനെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി പരിഗണിച്ചിരുന്നതായി ചൂണ്ടിക്കാട്ടിയപ്പോള്‍ ചാണ്ടി ഉമ്മന്റെ മറുപടി ഇങ്ങനെ:
അതേക്കുറിച്ച് നിബു എന്തു പറഞ്ഞു. അതു മാത്രമേ എനിക്കും അറിയൂ. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആരായാലും അവര്‍ക്കു സ്വാതന്ത്ര്യമില്ലേ അതു തീരുമാനിക്കാന്‍. അവരു തീരുമാനിച്ചോട്ടെ. അതിനകത്ത് ഒരു മാന്യതയില്ലേ? അവരുടെ സ്ഥാനാര്‍ഥി ആരാകണമെന്ന് അവര്‍ തീരുമാനിക്കട്ടെ. അതിനകത്ത് നമ്മളെന്തിനാണ് ഇടപെടുന്നത്? ഞങ്ങള്‍ ഞങ്ങളുടെ ദൗത്യവുമായി മുന്നോട്ടു പോകുന്നു.
Keywords: Chandy Oommen Responds To Controversies Related To Oommen Chandy, Kottayam, News, Politics, Chandy Oommen, Controversies, Oommen Chandy, Media, Politics, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.