SWISS-TOWER 24/07/2023

Chandy Oommen | പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്: മുതിര്‍ന്ന നേതാവ് എകെ ആന്റണിയെ സന്ദര്‍ശിച്ച് ചാണ്ടി ഉമ്മന്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയും അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകനുമായ ചാണ്ടി ഉമ്മന്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയെ സന്ദര്‍ശിച്ച് കൂടിക്കാഴ്ച നടത്തി. 

ആന്റണിയുടെ അനുഗ്രഹം വാങ്ങാനാണ് ചാണ്ടി ഉമ്മന്‍ എത്തിയത്. 
ആന്റണിയുടെ വഴുതക്കാട്ടെ വസതിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. പുതുപ്പള്ളി തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലായിരുന്നു ചാണ്ടി ഉമ്മന്റെ സന്ദര്‍ശനം. ചാണ്ടി ഉമ്മനെ ഷോള്‍ അണിയിച്ച് ആന്റണി സ്വാഗതം ചെയ്തു.

ഇല്ലാത്ത കാര്യം പറഞ്ഞ് ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയത് പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ ചര്‍ചയാകുമെന്ന് എകെ ആന്റണി പറഞ്ഞു. ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയത് ശരിയോ തെറ്റോയെന്ന് പുതുപ്പള്ളിക്കാര്‍ ഓര്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തെ തുടര്‍ന്ന് ഒഴിവുവന്ന പുതുപ്പള്ളി നിയമസഭാമണ്ഡലത്തില്‍ സെപ്റ്റംബര്‍ അഞ്ചിനാണ് ഉപതിരഞ്ഞെടുപ്പ്. സെപ്റ്റംബര്‍ എട്ടിനാണ് വോടെണ്ണല്‍.

Aster mims 04/11/2022
Chandy Oommen | പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്: മുതിര്‍ന്ന നേതാവ് എകെ ആന്റണിയെ സന്ദര്‍ശിച്ച് ചാണ്ടി ഉമ്മന്‍

തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകം തന്നെ സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ഡെല്‍ഹിയില്‍ വച്ചായിരുന്നു പ്രഖ്യാപനം നടത്തിയത്. എല്ലാവരും കൂടിയാലോചിച്ചാണ് ചാണ്ടി ഉമ്മനെ സ്ഥാനാര്‍ഥിയാക്കിയതെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കിയിരുന്നു.

Keywords:  Chandy Oommen meets AK Antony, Thiruvananthapuram, News, Politics, Chandy Oommen Meets AK Antony, Puthuppally By-Election, Congress, Candidate, Declaration, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia