Chandy Oommen | 2 മാസം മുന്‍പ് നടത്തിയ ഒരു പ്രസംഗത്തിലെ നാക്കുപിഴയെടുത്ത് ഇന്നലെ പ്രസംഗിച്ചതുപോലെ പ്രചരിപ്പിക്കുന്നു; എങ്ങനെയും ആക്ഷേപിക്കുക എന്ന തലത്തിലേക്ക് രാഷ്ട്രീയം തരംതാഴ്ന്നിരിക്കുകയാണെന്നും ചാണ്ടി ഉമ്മന്‍
Sep 18, 2023, 16:26 IST
കോട്ടയം: (www.kvartha.com) ചെറുകുടലിന്റെ നീളം ഒന്നര കിലോമീറ്ററാണെന്ന് പറഞ്ഞതിന്റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ വന്ന ട്രോളുകള്‍ക്ക് മറുപടിയുമായി പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍. രണ്ടു മാസം മുന്‍പു നടത്തിയ ഒരു പ്രസംഗത്തിലെ നാക്കുപിഴയെടുത്ത് ഇന്നലെ പ്രസംഗിച്ചതു പോലെ പ്രചരിപ്പിക്കുകയാണെന്നും ചാണ്ടി ഉമ്മന്‍ ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പെടെ പങ്കെടുത്ത പരിപാടിയില്‍ പറഞ്ഞത് ഇപ്പോള്‍ എങ്ങനെ ഓര്‍മ വന്നെന്ന് അറിയില്ല. എങ്ങനെയും ആക്ഷേപിക്കുക എന്ന തലത്തിലേക്കു രാഷ്ട്രീയം തരംതാഴ്ന്നിരിക്കുകയാണെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന ഉമ്മന്‍ ചാണ്ടി അനുസ്മരണ പരിപാടിയില്‍ സംസാരിച്ച കാര്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ട്രോളായതോടെയാണ് ചാണ്ടി ഉമ്മന്റെ പ്രതികരണം.
'ഇന്നലെ ഞാനൊരു വീഡിയോ കണ്ടു, എനിക്കു ചിരി വന്നു. രണ്ടു മാസം മുന്‍പ് ഞാന്‍ നടത്തിയ ഒരു പ്രസംഗം കട്ട് ചെയ്‌തെടുത്തിട്ട് ഇന്നലെ ഞാന്‍ പറയുന്നതുപോലെയാണ് പ്രചരിപ്പിക്കുന്നത്. അപ്പ മരിച്ച സാഹചര്യത്തില്‍, ഞാന്‍ കടന്നു പോയ മാനസികാവസ്ഥ നിങ്ങള്‍ക്കറിയാം.

അന്നൊരു ഒരു വാക്കില്‍ എനിക്ക് പിഴ പറ്റി. അതെങ്ങനെയാണ് ഇന്നലെ വന്നതെന്ന് ഞാന്‍ ഓര്‍ത്തു. രണ്ടു മാസം മുന്‍പ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ പങ്കെടുത്ത പരിപാടിയില്‍ പറഞ്ഞ കാര്യ ഇന്നലെ എങ്ങനെയാണ് ഓര്‍മ വന്നതെന്ന് എനിക്ക് മനസ്സിലായില്ല. എങ്ങനെയും ആക്ഷേപിക്കുക എന്ന തലത്തിലേക്ക് ഇവിടുത്തെ രാഷ്ട്രീയം തരംതാഴ്ന്നിരിക്കുകയാണ്.'' ചാണ്ടി ഉമ്മന്‍ പറഞ്ഞു.
ചാണ്ടി ഉമ്മന്റെ വാക്കുകള്‍:
കഴിഞ്ഞ ഒന്‍പതു വര്‍ഷക്കാലം ഞങ്ങളുടെ കുടുംബത്തെ വേട്ടയാടി, എന്റെ പിതാവിനെ വേട്ടയാടി. ദേശാഭിമാനി എന്തൊക്കെ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് എനിക്ക് നല്ല ഓര്‍മയുണ്ട്. 2013 ജൂലൈയില്‍ ഒരു യൂത് കോണ്‍ഗ്രസ് കാംപില്‍ പങ്കെടുക്കുന്നതിനിടെ രാവിലെ പത്രം വായിച്ചപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. എനിക്കും ഗണേഷിനും പിന്നെ... ഞാന്‍ പറയുന്നില്ല, ഭൂമിയുണ്ടെന്നാണ് പറയുന്നത്. ഈ ഭൂമി തപ്പി നടക്കാന്‍ തുടങ്ങിയിട്ട് കുറേ നാളായില്ലേ. കിട്ടിയില്ലേ? ഈ വാര്‍ത്ത കൊടുത്തത് കോണ്‍ഗ്രസുകാരാണോ?
സോളറില്‍ എന്റെ നിലപാടും പാര്‍ടി നിലപാടും കൂട്ടിക്കുഴയ്‌ക്കേണ്ട. പാര്‍ടി നിലപാടാണ് അവസാന വാക്ക്. ഞാന്‍ പറഞ്ഞത് ഉമ്മന്‍ ചാണ്ടി ഉണ്ടായിരുന്നെങ്കില്‍ അന്ന് അദ്ദേഹം എന്തു പറയും എന്നാണ്. നിയമസഭയിലെ പ്രസംഗം കേട്ടപ്പോ എനിക്ക് തോന്നി ഇതൊക്കെ ചെയ്തത് കോണ്‍ഗ്രസാണെന്ന്. എന്നോടു കുറേ ചോദ്യങ്ങളും പറച്ചിലുമൊക്കെ ഉണ്ടായിരുന്നു.
എനിക്കൊന്നും പറയാന്‍ പറ്റാത്ത സാഹചര്യമായിരുന്നു. ശത്രുപക്ഷം നിങ്ങളുടെ കുടെയാണെന്നാണ് അവര്‍ പറയുന്നത്. ഇപ്പോള്‍ വീണ്ടും അധിക്ഷേപവുമായി ഇറങ്ങിയിരിക്കുകയാണ്. ഇതുകൊണ്ടൊന്നും ഞങ്ങള്‍ തളരില്ല. എന്തൊക്കെ ചെയ്താലും തളരില്ല- ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു.

Keywords: Chandy Oommen About Viral Video in Social Media, Kottayam, News, Chandy Oommen, Politics, Criticism, Congress, Social Media, Oommen Chandy, Solar, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.